Posted On
date_range Updated On
date_range കോവിഡ്: കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മ ഖത്തറിൽ മരിച്ചു
ദോഹ: കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിനി ഖത്തറിൽ നിര്യാതയായി. കൊയിലാണ്ടി സഫ മൻസിലിൽ ഇല്ലത്ത് ഹാഷിം അലിയുടെ ഭാര്യ രഹ്ന ഹാഷിം (53) ആണ് മരിച്ചത്.
കഴിഞ്ഞ 21നാണ് ഇവർ പനി ബാധിച്ച് ചികിത്സ തേടിയത്. ദിവസങ്ങളായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25 വർഷത്തോളമായി കുടുംബം ഖത്തർ പ്രവാസികളാണ്.
ഹാഷിം ദോഹയില്‍ ബിസിനസ് നടത്തുകയാണ്. മക്കള്‍: റംഷി, റിന്‍ഷ. മരുമക്കൾ: ഷബ്നം, ആഷിഖ്. മൃതദേഹം ഖത്തറിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.