ഇറാനിൽ രോഗം ഉണ്ടായ ഉടൻ തന്നെ തങ്ങളുടെ പൗരൻമാരെ ഖത്തർ പ്രത്യേക വിമാനത്തിൽ തിരിച ്ചെത്തിച്ചിരുന്നു. പിന്നീട് ദോഹയിൽ കരുതൽവാസത്തിലാക്കിയ ഇവരിലെ 11പേർക്കും കൂടെയുണ്ടായിരുന്ന ഗാർഹികതൊഴിലാളിക്കും മാത്രമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച വരെ കോവിഡ് പിടിപെട്ടത്. എന്നാൽ, ഞായറാഴ്ച മുതൽ പ്രവാസികളിലും രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് വൈറസ് ബാധ പൊതുസമൂഹത്തിലും പടർന്നിട്ടുണ്ടെന്ന് അധികൃതർ ഉറപ്പിച്ചത്. എങ്കിലും രോഗബാധിതരുടെ അളവ് വളരെ കുറവാണ്. ഇത് നല്ല സൂചനയാണെന്നും പഴുതടച്ച നടപടികൾ അധികൃതർ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം അധികൃതർ പറയുന്നു. പുതിയ സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം. വ്യക്തി ശുചിത്വം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണം.
പനി, ചുമ, ശ്വാസതടസ്സം, മൂക്കൊലിപ്പ് എന്നിവയാണ് കോവിഡ്19 െൻറ പൊതുലക്ഷണങ്ങള്‍. ചുമ, തുമ്മല്‍ തുടങ്ങി ശ്വസന സംബന്ധമായ രോഗമുള്ളവരുമായി അടുത്തിടപഴകരുത്. ചുമ, പനി തുടങ്ങിയ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അടിയന്തരചികിത്സ തേടണം. മുഖം മൂടിയ ശേഷമേ ചുമക്കാനും തുമ്മാനും പാടുള്ളു. വായ് മറച്ച ടിഷ്യൂ മാലിന്യപെട്ടിയില്‍ നിക്ഷേപിച്ച ശേഷം കൈകള്‍ വൃത്തിയാക്കണം. വൃത്തിയില്ലാത്ത കൈകള്‍ കൊണ്ട് മുഖം, കണ്ണുകള്‍, വായ എന്നിവയില്‍ സ്പര്‍ശിക്കരുത്. രോഗബാധ തടയാൻ കൈകള്‍ എപ്പോഴും സോപ്പും വെള്ളവും ഉപയോഗിച്ച് സമയമെടുത്ത് കഴുകണം. സോപ്പും വെള്ളവും ലഭ്യമല്ലാത്ത അവസരങ്ങളില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസര്‍ ഉപയോഗിക്കാം. വേവിക്കാത്ത ഇറച്ചി, മുട്ട എന്നിവ കഴിക്കരുത്. തിളപ്പിക്കാത്ത പാല് കുടിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.