ദോഹ: മറ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് മടങ്ങിയെത്തി നിലവിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക് പ്രത്യേ ക കോവിഡ്–19 പരിശോധന സ്റ്റേഷൻ സജ്ജമാക്കി പൊതുജനാരോഗ്യ മന്ത്രാലയം. വീടകങ്ങളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക് ക് ൈഡ്രവ് ത്രൂ കോവിഡ്–19 ടെസ്റ്റിംഗ് സ്റ്റേഷനുകളാണ് മന്ത്രാലയത്തിന് കീഴിൽ സജ്ജമായിരിക്കുന്നത്. താഴെ പറയുന്നവർക്കാണ് സേവനം ലഭ്യമാകുകയെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
–മാർച്ച് 10നും മാർച്ച് 21നും ഇടയിൽ ഖത്തറിൽ മടങ്ങിയെത്തിയവർ, –ഹോം ക്വാറൈൻറനിൽ കഴിയുന്നവർ, –ഖത്തറിൽ മടങ്ങിയെത്തിയിട്ടും ടെസ്റ്റിന് വിധേയമാകാത്തവർ ഇതിനായി 10660 നമ്പറിലാണ് ബന്ധപ്പെടേണ്ടത്. എന്നിട്ട് രണ്ട് എന്ന ഒാപ്ഷൻ തെരെഞ്ഞെടുക്കണം.അധികൃതരെ വിവരമറിയിക്കുന്നതിന് മുമ്പ് താമസക്കാർ തങ്ങളുടെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. പൂർണമായ പേര്, ഐഡി നമ്പർ, ബന്ധപ്പെടാവുന്ന മൊബൈൽ നമ്പർ, നീല ബോർഡിലുള്ള അഡ്രസ് വിവരങ്ങൾ, ഖത്തറിലേക്ക് മടങ്ങിയെത്തിയ തിയ്യതി, മടങ്ങിയ വിമാന നമ്പർ എന്നിവയെല്ലാം ക്വാറൈൻറനിൽ കഴിയുന്നവർ നൽകിയിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.