????? ???????? ???????????????? ???????? ????????? ??????? ????????

തൊഴിലാളികൾക്ക്​ ഖത്തർ ചാരിറ്റിയുടെ പ്രതിരോധസാമഗ്രികൾ

ദോഹ: തൊഴിലാളികളെ കോവിഡ് 19 ബാധയില്‍ നിന്നും സംരക്ഷിക്കാന്‍ പ്രാദേശിക കമ്പനികളും ചാരിറ്റി സംഘടനകളും അധികൃതരുമായി സഹകരിച്ച് പ്രതിരോധ കിറ്റുകളും വ്യക്തിഗത ശുചിത്വ ഉപകരണങ്ങളും ബോധവത്ക്കരണ ലഘുലേഖകളും വിതരണം ചെയ്തു. കൊറോണയില്‍ നിന്നും നിര്‍മാണ തൊഴിലാളികളെ സംരക്ഷിക്കാനുള്ള ഖത്തര്‍ ചാരിറ്റിയുടെ പരിപാടിയില്‍ ഭരണ വികസന തൊഴില്‍ സാമൂഹ്യവകുപ്പ് തൊഴില്‍ പരിശോധനാ വിഭാഗം ഡയറക്ടര്‍ ഫഹദ് അല്‍ ദോസരി പങ്കെടുത്തു.


വ്യക്തിഗത ശുചിത്വ വസ്തുക്കളും ആരോഗ്യ സുരക്ഷാ കിറ്റുകളും നിര്‍മാണ തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയിലുള്ള ബോധവത്ക്കരണ ലഘുലേഖകളുമാണ് വിതരണം ചെയ്തതെന്ന് അല്‍ ദോസരി ഖത്തര്‍ ചാരിറ്റി ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. രാജ്യത്തിൻെറ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകാന്‍ ഖത്തര്‍ ചാരിറ്റി വളണ്ടിയര്‍മാരെ ഉപയോഗിച്ച് നിര്‍മാണ കേന്ദ്രങ്ങളില്‍ കിറ്റും വിവിധ ഭാഷകളിലെ ബ്രോഷറുകളും വിതരണം ചെയ്തതായി ട്വീറ്റ് ചെയ്തു.


ഭരണ വികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയത്തില്‍ നിന്നും പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ നിന്നും മറ്റും ഏജന്‍സികളിലും നിന്നും മികച്ച പിന്തുണ കാമ്പയിന് ലഭിക്കുന്നതായും ഖത്തര്‍ ചാരിറ്റി പറഞ്ഞു.ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻറ്​ വാട്ടര്‍ കോര്‍പറേഷന്‍ (കഹ്റമ) തങ്ങളുടെ ഔദ്യോഗിക സംവിധാനങ്ങളും കെട്ടിടങ്ങളും കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അണുവിമുക്തമാക്കുന്നുണ്ട്​. കഹറമയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ജീവനക്കാരേയും ഉപഭോക്താക്കളേയും ബോധവത്ക്കരിക്കാനുള്ള കാമ്പയിനും നടത്തുന്നുണ്ട്.

Tags:    
News Summary - kovid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT