ദോഹ: കോവിഡ് -19 പ്രതിരോധത്തിെൻറ ഭാഗമായി വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി പൊതു മരാമത്ത് അതോറിറ്റിയായ അശ്ഗാല്‍. തൊഴിലാളികളുടെ താമസസ്ഥലങ്ങളും പദ്ധതി ഇടങ്ങളും പരിശോധിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.നിലവില്‍ റോഡുകളുടെയും ഡ്രെയിനേജുകളുടെയും പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. കരാറുകാരുമായി സഹകരിച്ച് കൂടുതല്‍ ആരോഗ്യ സുരക്ഷാ നടപടികളാണ് അശ്ഗാല്‍ സ്വീകരിക്കുന്നത്. ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സൈറ്റുകളില്‍ നടപ്പാക്കുന്നത്.കൊറോണ വൈറസ് വ്യാപനം നടക്കാതിരിക്കാനാണ് കര്‍ശനമായ രീതിയില്‍ ആരോഗ്യ സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തുന്നത്. ഇതിനാണ് ആരോഗ്യ സുരക്ഷാ സംഘങ്ങള്‍ തൊഴില്‍, താമസ കേന്ദ്രങ്ങളിലെ സൗകര്യങ്ങളില്‍ പരിശോധന നിര്‍വഹിക്കുന്നത്. ജോലിക്കാരുടെ ക്ഷേമത്തിനായി അശ്ഗാല്‍ വിവിധ സ്ഥലങ്ങളില്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കംപ്ലൈന്‍സ് ഓഡിറ്റ് നടത്തുകയുണ്ടായി. കരാറുകാരും സബ് കരാറുകാരും രേഖകളില്‍ പറഞ്ഞിരിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ടെന്നും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനായിരുന്നു ഓഡിറ്റ്.
ജോലിക്കാരുടെ ശരീരത്തിലെ താപവ്യതിയാനം രേഖപ്പെടുത്തുക, ജീവനക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പ്രതിദിനം രാവിലെയും വൈകീട്ടും ശുചീകരണം എന്നിവ നടത്തുന്നുണ്ട്. മാർച്ച് ആദ്യം മുതല്‍ ഇത് കൃത്യമായി ചെയ്തുവരുന്നുണ്ട്. മനുഷ്യ സ്പര്ശമേല്ക്കുന്ന ഹാന്‍ഡ് റെയിലുകള്‍, വാതില്‍ പിടികള്‍, നോബുകള്‍ തുടങ്ങിയവ ശുചീകരിക്കുന്നതിന് പുറമേയാണിത്. ഇതോടൊപ്പം വിനോദ, സാമൂഹിക ഒത്തുചേരലുകളും കായിക പരിപാടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചിട്ടുമുണ്ട്. തൊഴിലാളികളുടെ താമസസ്ഥലത്ത് ആവശ്യമായ തരത്തിലുള്ള സോപ്പും ഡിസ്പെന്‍സറുകളും ഹാന്‍ഡ് ഡ്രയറുകളും ഉള്‍പ്പെടെയുള്ള എല്ലാ തരത്തിലുള്ള ശുചീകരണ വസ്തുക്കളും നൽകിയിട്ടുണ്ടെന്ന് ഓഡിറ്റ് സംഘം ഉറപ്പുവരുത്തി.ഇതോടൊപ്പം കോവിഡ് -19മായി ബന്ധപ്പെട്ട, പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പോസ്റ്ററുകള്‍ സൈറ്റുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.