?? ???? ????????

അൽ ഗറാഫ, ഉം സലാൽ ആശുപത്രികൾ കൂടി കോവിഡ് കേന്ദ്രങ്ങൾ

ദോഹ: പി. എച്ച്. സി. സി (ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ)യുടെ രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കോവിഡ്–19 ചി കിൽസാകേന്ദ്രങ്ങളും സമ്പർക്ക വിലക്ക് കേന്ദ്രങ്ങളുമാക്കി മാറ്റിയെന്ന് കോർപറേഷൻ അറിയിച്ചു. അൽ ഗറാഫ, ഉം സലാൽ പ് രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് പുതിയ കോവിഡ്–19 കേന്ദ്രങ്ങൾ. ഏപ്രിൽ 9 മുതൽ ഇത് പ്രാബല്യത്തിൽ വന്നെന്നും അധികൃതർ വ്യക്തമാക്കി. ഗറാഫയിലെ കോവിഡ്–19 കേന്ദ്രം എല്ലാ ദിവസവും 24 മണിക്കൂർ പ്രവർത്തിക്കും. അതേസമയം, ഉംസലാൽ ടെസ്​റ്റ് ആ ൻഡ് ഹോൾഡ് സ​െൻറർ രാവിലെ ഏഴ് മുതൽ രാത്രി 11 വരെ മാത്രമേ പ്രവർത്തിക്കൂ.അൽ ഗറാഫ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ രജിസ്​റ്റർ ചെയ്തവർ അപ്പോയിൻറ്മ​െൻറുകൾക്കായി അടുത്തുള്ള മദീന ഖലീഫ, ലഅബൈബ്, അൽ ദആയിൻ, ഖത്തർ യൂനിവേഴ്സിറ്റി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണം. ഗറാഫ കേന്ദ്രത്തിലെ വെൽ ബേബി ആൻഡ് ഒബ്സ്​റ്റട്രിക് അൾട്രാസൗണ്ട് അപ്പോയിൻറ്മ​െൻറുകൾ ലെഅബൈബ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.


അതേസമയം, ഉംസലാൽ ഹെൽത്ത് സ​െൻററിൽ രജിസ്​റ്റർ ചെയ്തവർ അപ്പോയിൻറ്മ​െൻറുകൾക്കായി അടുത്തുള്ള മദീന ഖലീഫ, ലെഅബൈബ്, അൽ ദആയിൻ, ഖത്തർ യൂനിവേഴ്സിറ്റി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും ഉംസലാലിലെ ബേബി ആൻഡ് ഒബ്സ്​റ്റട്രിക് അൾട്രാസൗണ്ട് അപ്പോയിൻറ്മ​െൻറുകൾ ഖത്തർ യൂനിവേഴ്സിറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.ഗറാഫ, ഉംസലാൽ കേന്ദ്രങ്ങളിലെ എല്ലാ ക്ലിനിക്കുകളും വരും മാസങ്ങളിൽ പുനക്രമീകരിക്കും. ൈപ്രമറി ഹെൽത്ത് കെയർ സേവനങ്ങൾക്കായി കമ്മ്യൂണിറ്റി കാൾ സ​െൻററിന് പി. എച്ച്. സി. സി തുടക്കം കുറിച്ചിരുന്നു. രോഗികൾക്കാവശ്യമായ മെഡിക്കൽ ഉപദേശങ്ങൾക്കും പരിശോധനകൾക്കും ടെലിഫോൺ, വിർച്വൽ പരിശോധനകളാണ് കമ്മ്യൂണിറ്റി കാൾ സ​െൻററിലൂടെ ലഭിക്കുക. അടുത്തിടെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസം മുബൈരീഖ് ജനറല്‍ ആശുപത്രിയെ കോവിഡ് 19 രോഗബാധയുള്ളവരെ പരിശോധിക്കാനുള്ള പ്രത്യേകകേന്ദ്രമാക്കി മാറ്റിയിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവില്‍ 42 തീവ്രപരിചരണ കിടക്കകളും 105 ഇന്‍പേഷ്യൻറ്​ കിടക്കകളും ഉള്‍പ്പെടെ 147 കിടക്കകളാണ് ആശുപത്രിയിലുള്ളത്. കിടക്കകളുടെ എണ്ണം 471 ആയി ഉയര്‍ത്താനുമാകും. തീവ്രപരിചരണ വിഭാഗത്തില്‍ 221ഉം ഇന്‍പേഷ്യൻറ്​ വിഭാഗത്തില്‍ 250 കിടക്കകളും എന്ന നിലയില്‍ ശേഷി ഉയര്‍ത്താനാകും. ഭാവിയില്‍ ആവശ്യമായി വന്നാല്‍ 150 കിടക്കകളോടെ കോവിഡ്19 അത്യാഹിത വിഭാഗവും സജ്ജമാക്കാനാകും.


കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി എത്തുന്നവരെ ഹസം മുബൈരിഖ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഏറ്റവും ആവശ്യമായ ചികിത്സ വളരെ വേഗത്തില്‍ നൽകുകയും ചെയ്യും. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രികളില്‍ ഏറ്റവും ആധുനികമായ സൗകര്യങ്ങളുള്ളതിനാലാണ് ഹസം മുബൈരിഖ് ആശുപത്രി കോവിഡ് 19 ചികിത്സക്കായി തെരഞ്ഞെടുത്തത്​. പ്രൈമറി ഹെൽത്​കെയർ കോർപറേഷൻെറ രണ്ട്​ ആശുപത്രികളിൽ നേരത്തേ തന്നെ കോവിഡ്​ രോഗപരിശോധനാസൗകര്യം ഏർപ്പെടുത്തിയിരുന്നു. കോവിഡ്​ രോഗം സംശയിക്കുന്ന ആളുകളെ കരുതൽവാസത്തിലാക്കാനുള്ള പ്ര​ത്യേക കേന്ദ്രവുമാണ്​​ ഈ ആശുപത്രികൾ. മാർച്ച്​ 18 മുതലാണ്​ റൗദത്ത്​ അൽ ഖെയ്​ൽ (തുമാമ) ഹെൽത്​ സ​െൻററിൽ കോവിഡ്​ 19 പരിശോധനലഭ്യമായിത്തുടങ്ങിയത്​. ഇവിടങ്ങളിൽ ഉണ്ടായിരുന്ന മറ്റ്​ സേവനങ്ങളൊക്കെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റുകയും ചെയ്​തിട്ടുണ്ട്​. ഈ ഹെൽത്​ സ​െൻററിൽ ഉണ്ടായിരുന്ന ഗർഭിണികളു​െട പരി​േശാധന, അൾട്രാസൗണ്ട്​, കുഞ്ഞുങ്ങളു​െട ചികിൽസയും പരിപാലനവും, എൻ.സി.ഡി അപ്പോയിൻറ്​മ​െൻറുകൾ എന്നീ സേവനങ്ങൾ ഉമർ ബിൻ അൽ ഖതാബ്​ ഹെൽത്​ സ​െൻററിലേക്ക്​ മാറ്റിയിട്ടുണ്ട്​.

സാധാരണ രോഗികൾ റൗദത്ത്​ അൽ ഖെയ്​ൽ ഹെൽത്ത്​ ഹെൽത്​ സ​െൻററിൽ പോകാതെ അടുത്തുള്ള ഉമർ ബിൻ അൽ ഖതാബ്​, എയർപോർട്ട്​, ഉംഗുവൈലിന എന്നീ ഹെൽത്​ സ​െൻററുകളിൽ ആണ്​ ചികിൽസക്കായി എത്തേണ്ടത്​. റൗദത്ത്​ അൽ ഖെയ്​ലിലെ മറ്റ്​ ക്ലിനിക്കൽ അപ്പോയ്​ൻമ​െൻറുകൾ ഉടൻ തന്നെ സൗകര്യത്തിനുനസരിച്ച്​ മാറ്റും. മൈദർ ഹെൽത്​സ​െൻററിലും കോവിഡ്​ 19 പരിശോധനകേന്ദ്രം നേരത്തേ തന്നെ പ്രവർത്തിക്കുന്നുണ്ട്​. ഇവിടുത്തെ സേവനങ്ങൾ മറ്റ്​ ആശുപത്രിയിലേക്കും മാറ്റി. മൈദർ ഹെൽത്​സ​െൻററിൽ നിലവിലുള്ള സ്​ത്രീകൾക്കുള്ള ഗർഭപൂർവചികിൽസ, കുഞ്ഞുങ്ങുങ്ങൾക്കുള്ള ചികിൽസ, അൾട്രസൗണ്ട്​എൻ.സി.സി.ഡി അപ്പോയ്​മ​െൻറുകൾ എന്നിവ ഇനി മുതൽഅൽ വജ്​ബ ഹെൽത്​സ​െൻററിലേക്ക്​ മാറ്റിയിട്ടുണ്ട്​.
മറ്റ്​ പരിശോധനകൾക്ക്​ വരുന്ന രോഗികൾ അബൂബക്കർ അൽ സിദ്ദീഖ്​, അൽറയ്യാൻ, അൽ വജ്​ബ, അൽവാബ്​ എന്നീ ഹെൽത്​സ​െൻററുകളിൽ എത്തണമെന്നും കോർപറേഷൻ അറിയിച്ചു.

Tags:    
News Summary - kovid-hospital-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.