കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ദേശോത്സവം ഇ.എം. സുധീർ ഉദ്ഘാടനം ചെയ്യുന്നു

കൂറ്റനാട് ജനകീയ കൂട്ടായ്മ ദേശോത്സവം

ദോഹ: ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ദേശോത്സവം കേരള പ്രവാസിക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ അധ്യക്ഷനായിരുന്നു. സക്കീർ വി.പി, ജലീൽ എ.വി, ഷമീർ ടി.കെ, നാസർ പി.എ, അബ്ദുൽ ബഷീർ, ഷാജി മുറൂർ എന്നിവർ സംസാരിച്ചു. ദോഹയിലെ അത്‌ലൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ച് പ്രത്യേക സെഷനും ഫോക്കസ് മെഡിക്കൽ സെന്റർ നടത്തിയ മെഡിക്കൽ ക്യാമ്പും ഉണ്ടായിരുന്നു.

കനൽ നാടൻപാട്ട് സംഘം, പാഷൻ ഫീറ്റ്സ്, നടനം ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട്, ഒപ്പനയും സിനിമാറ്റിക് ഡാൻസും, പ്രശസ്ത മജീഷ്യൻ ജംഷീദ് കേച്ചേരിയുടെ മാജിക് ഷോ, വസന്തൻ പൊന്നാനിയുടെ മിമിക്രി, പി.പി.എം. ഫിറോസ് സംവിധാനം ചെയ്ത നാടകം ‘നമ്മൾ നട്ട മരങ്ങൾ’ തുടങ്ങി അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. കാരംസ്, കുട്ടികളുടെ പെൻസിൽ ഡ്രോയിങ്, പെയിന്റിങ് എന്നീ മത്സരങ്ങളും നടന്നു.

അരുൺ പിള്ള പ്രവീൺ അവതാരകനായിരുന്നു. ദേശോത്സവത്തിൽ ക്രിക്കറ്റ് ടൂർണമെന്റിൽ കെ.ടി.ഡി ബ്ലാസ്റ്റേഴ്‌സ് ജേതാക്കളായിരുന്നു. ബ്ലൂ വെയിൽസ് ടീം റണ്ണേഴ്സപ്പായി. ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ സിറാജ്, ഷമീർ അബൂബക്കർ സഖ്യം വിജയികളായി. സഫീർ, ഹു​സൈൻ സഖ്യം റണ്ണേഴ്സപ്പായി. അൽജസീറ മൈതാനത്ത് നടന്ന ഫുട്ബാൾ ടൂർണമെന്റിൽ സൂപ്പർ കിങ്‌സ് കൂറ്റനാട് വിജയികളും കെ.ടി.ഡി ബ്ലാസ്റ്റേഴ്‌സ് റണ്ണേഴ്‌സുമായി.

Tags:    
News Summary - Kootanad Janakeeya koottayma Desholsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.