കൂടുതൽ മഴ അബൂഹമൂറിൽ; ഒമ്പത് വിമാനങ്ങൾ തിരിച്ചുവിട്ടു

ദോഹ: രണ്ട് ദിവസം കൂടി രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി നിർദേശിച്ചു. കടലിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശനിയാഴ്​ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അബൂഹമൂറിലാണ്​. 84 മില്ലി മീറ്റർ മഴയാണ് അബൂഹമൂറിൽ ലഭിച്ചത്.
ഒക്ടോബർ മാസത്തിൽ ദോഹ മേഖലയിൽ ലഭിച്ച ഏറ്റവും കൂടിയ അളവിലുള്ള മഴയാണിത്. റാസ്​ ലഫാനിൽ 31ഉം അൽഖോറിൽ 23ഉം മില്ലി മീറ്റർ മഴ ലഭിച്ചതായും അതോറിറ്റി അറിയിച്ചു. മോശം കാലാവസ്​ഥയെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒമ്പത് വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായി അതോറിറ്റി വ്യക്തമാക്കി. ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കാണ് വിമാനങ്ങൾ തിരിച്ച് വിട്ടത്.

Tags:    
News Summary - kooduthal rain-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.