തൊഴിൽ ബിസിനസ് അവസരങ്ങൾ: കെ.എം.സി.സി വെബിനാർ ഏഴിന്​ 

ദോഹ: കോവിഡിന് ശേഷമുള്ള വർത്തമാനകാല സാഹചര്യങ്ങളിലെ തൊഴിൽ ബിസിനസ് മേഖലകളിലെ അവസരങ്ങൾ എങ്ങനെ അനുകൂലമാക്കാം എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കെ.എം.സി.സി വെബിനാർ നടത്തുന്നു. ആഗസ്റ്റ് 7ന് ഖത്തർ സമയം ഉച്ചക്ക്​ ഒന്നിന്​ പരിപാടി ആരംഭിക്കും.

ബിസിനസ് ട്രെയ്നറും, പവർ വേൾഡ് കമ്മ്യൂണിറ്റി സി.എം.ഡിയുമായ എം.എ റഷീദ്​ നേതൃത്വം നൽകും. കോവിഡാനന്തര ലോകത്തെ മാറ്റങ്ങളും സാധ്യതകളും ഏത് തരത്തിലാണ് കൈകാര്യം ചെയ്യേണ്ടതെന്നും ഭാവിയെ ലക്ഷ്യം വെച്ച് സാമ്പത്തിക രംഗത്ത് മികവുണ്ടാക്കാന്‍ ആസൂത്രണം ചെയ്യേണ്ട രീതികളെ  കുറിച്ചും വെബിനാറില്‍ ചര്‍ച്ച ചെയ്യും.

സൂം മീറ്റ് വഴി വെബിനാറില്‍ പങ്കെടുക്കാം. പങ്കെടുക്കേണ്ടവര്‍ Meeting ID: 879 0130 9799 ഉപയോഗിക്കണം. സൂമിന് പുറമെ ഖത്തർ കെഎംഎംസിസി ഫെയ്സ്ബുക്ക് പേജിലും പവർ വേൾഡ് ഫെയ്സ്ബുക്ക് പേജിലും   http://facebook.com/pwcpage ലൈവായി കാണാം.

സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആവലാതികള്‍ വർധിച്ച ഘട്ടത്തില്‍ ഈ വിഷയത്തിലുള്ള വെബിനാര്‍ ഏറെ ഗുണം  ചെയ്യുമെന്നും വെബിനാറില്‍ വിഷയ സംബന്ധമായ സംശയ നിവാരണത്തിന് അവസരമുണ്ടാകുമെന്നും സംഘാടകര്‍  അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.