ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ ടൂ​റി​സം വ​രു​മാ​നം 131.9 ബി​ല്യ​ൺ ഡോ​ള​ർ; 9.7 ശ​ത​മാ​നം വ​ർ​ധ​ന

ദോ​ഹ: ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ ടൂ​റി​സം വ​രു​മാ​നം 2025ൽ 9.7 ​ശ​ത​മാ​നം വ​ർ​ധി​ച്ച് 131.9 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 7.57 കോ​ടി​യാ​യി ഉ​യ​ർ​ന്നു. 2024നെ ​അ​പേ​ക്ഷി​ച്ച് 4.9 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. ജി.​സി.​സി സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സെ​ന്റ​റി​ന്റെ ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ യാ​ത്ര ചെ​യ്ത വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 2.01 കോ​ടി​യാ​യി. മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 3.6 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന. മേ​ഖ​ല​യി​ലെ ഹോ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

2025ൽ ​ഹോ​ട്ട​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 4.8 ശ​ത​മാ​നം ഉ​യ​ർ​ന്ന് 12,400 ആ​യി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ൽ ടൂ​റി​സം മേ​ഖ​ല നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ഗ​താ​ഗ​തം, വ്യോ​മ​യാ​നം, ഹോ​ട്ട​ൽ മേ​ഖ​ല, വ്യാ​പാ​രം, വി​നോ​ദം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​ടെ വ​ള​ർ​ച്ച​ക്കും ഇ​ത് സ​ഹാ​യ​ക​ര​മാ​യി. നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കാ​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു. ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ മു​ന്നേ​റ്റം കൈ​വ​രി​ച്ചു. 2025ലെ ​പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ സൂ​ചി​ക​യി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ 34 മു​ത​ൽ 99 വ​രെ പോ​യ​ന്റു​ക​ൾ നേ​ടി. ഇ​തി​ൽ മൂ​ന്ന് രാ​ജ്യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ദ്യ 20 സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു.

മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വി​ക​സ​ന സൂ​ചി​ക​യി​ൽ രാ​ജ്യ​ങ്ങ​ൾ 60 മു​ത​ൽ 77 വ​രെ പോ​യി​ന്റു​ക​ൾ നേ​ടി. ഓ​ൺ​ലൈ​ൻ സ​ർ​ക്കാ​ർ സേ​വ​ന സൂ​ചി​ക​യി​ൽ 56 മു​ത​ൽ 99 വ​രെ പോ​യ​ന്റു​ക​ളും ല​ഭി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ദ്യ 25 സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചു. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് യാ​ത്രാ വി​വ​ര​ങ്ങ​ൾ, ബു​ക്കി​ങ്, ഗ​താ​ഗ​തം, മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ സ​ഹാ​യി​ക്കും. എ.​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ഉ​പ​യോ​ഗ​വും മേ​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഗ​താ​ഗ​തം, വി​നോ​ദ​പ​രി​പാ​ടി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ട്ട സം​യോ​ജി​ത ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും മേ​ഖ​ല​യി​ലെ പ്ര​കൃ​തി, സാം​സ്‌​കാ​രി​ക, പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Tags:    
News Summary - GCC countries' tourism revenue reaches $131.9 billion; 9.7 percent increase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.