ഖത്തർ അമീർ ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോയിലെ വേൾഡ് ട്രേഡ് സെന്ററിൽ ഗ്യാസ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയുടെ (ഇ.എ.സി.എഫ്) ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
പ്രാദേശിക സംഭവവികാസങ്ങൾ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളുടെ പുരോഗതി എന്നിവ കൂടിക്കാഴ്ചയിൽ വിശകലനം ചെയ്തു. കൂടാതെ, ഹുർമുസ് കടലിടുക്ക്, ഊർജ വിതരണം, ഇ.എ.സി.എഫ് ഉച്ചകോടിയുടെ പ്രധാന അജണ്ടകൾ തുടങ്ങിയ വിഷയങ്ങളും വിലയിരുത്തി.
ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ മുബാറക് അൽ ഖുലൈഫി, പ്രതിനിധി സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു. ഇറാൻ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫ് മുഹ്സിൻ ഹാജി മിർസായി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.