ഫാഷൻ മേഖലക്ക് ഉണർവ്വേകാൻ; ഖത്തർ ഫാഷൻ ആൻഡ് ക്രാഫ്റ്റ്‌സ് കൗൺസിൽ രൂപീകരിക്കും

ദോഹ: രാജ്യത്തെ ഫാഷൻ മേഖലകൾക്ക് ഉണർവ്വേകാൻ ഖത്തർ ഫാഷൻ ആൻഡ് ക്രാഫ്റ്റ്‌സ് കൗൺസിൽ (ക്യു.എഫ്.സി.സി) രൂപീകരിക്കുന്നു. വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് ഫോറത്തിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്.

പൊതു -സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ ക്രിയേറ്റീവ് ഹബ്ബുകൾ കേന്ദ്രീകരിച്ചാണ് കൗൺസിൽ പ്രവർത്തിക്കുക. ഇരു മേഖലകളുടെയും അഡ്വൈസറി ബോഡിയായി കൗൺസിൽ പ്രവർത്തിക്കും. നിക്ഷേപ പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ കലാപ്രതിഭകൾക്ക് ആഗോളതലത്തിൽ പുതിയ അവസരങ്ങൾ ഉറപ്പാക്കാനും കൗൺസിലിന്റെ ഇടപെടലിലൂടെ സാധിക്കും.

ക്രിയേറ്റീവ് വ്യവസായ മേഖലയിൽ മുൻനിരയിലെത്താൻ ആവശ്യമായ എല്ലാ ഘടകങ്ങളിലും ഖത്തറിനുണ്ടെന്ന് ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി ചൂണ്ടിക്കാട്ടി. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, മ്യൂസിയങ്ങൾ, ഒപ്പം പ്രതിഭകളായ കലാകാരന്മാർ എന്നിവയെല്ലാം ഖത്തറിന്റെ മുന്നേറ്റത്തിന് കരുത്തേകുന്ന പ്രധാന ഘടകങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Qatar Fashion and Crafts Council to be formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.