Posted On
date_range Updated On
date_range വ്യോമയാന മേഖലയിൽ സഹകരണം; ഖത്തർ -യു.എ.ഇ കരാർ ഒപ്പുവെച്ചു
ദോഹ: വ്യോമയാന മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഖത്തറും യു.എ.ഇയും തമ്മിൽ പരസ്പര സഹകരണ കരാറിൽ ഒപ്പുവെച്ചു. ദോഹയിൽ നടക്കുന്ന പശ്ചിമേഷ്യയിലെ സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടർമാരുടെ യോഗത്തിനിടെ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രതിനിധി മുഹമ്മദ് ഫാലിഹ് അൽ ഹാജ്രി, യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
വ്യോമയാന സേവന മേഖലയിലെ സഹകരണവും ഏകോപനവും മെച്ചപ്പെടുത്തുക, വ്യോമ ഗതാഗതത്തിന്റെ കാര്യക്ഷമത, സുരക്ഷ എന്നിവ ഉറപ്പാക്കുക എന്നിവയാണ് സഹകരണ കരാറിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.