ബിൽഡ് യുവർ ഹൗസ് എക്സിബിഷൻ ടിസിഎൽ ഉൽപ്പന്നങ്ങളുമായി മന്നായ് ഹോം
ദോഹ: ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ബിൽഡ് യുവർ ഹൗസ് എക്സിബിഷനിൽ ആധുനിക വീടുകൾക്കായുള്ള സമഗ്രമായ ഉൽപ്പന്നശേഖരവുമായി മന്നായ് പവലിയൻ ഹോം ശ്രദ്ധ നേടുന്നു.ആധുനിക ജീവിതശൈലിക്ക് അനുയോജ്യമായ ഹോം സൊല്യൂഷനുകളാണ് മന്നായ് ഹോം പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്.
ടിസിഎല്ലിന്റെ ഏറ്റവും പുതിയ ടെലിവിഷനുകൾ, ഹോം അപ്ലയൻസുകൾ, എയർ കണ്ടീഷനിങ് സംവിധാനങ്ങൾ, സ്മാർട്ട് ഡോർ ലോക്കുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ പരിചയപ്പെടാം.വിവിധ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഡക്റ്റഡ്, കാസറ്റ്, ഫ്ലോർ സ്റ്റാൻഡിങ്, വിആർഎഫ് വിഭാഗങ്ങളിലെ എയർ കണ്ടീഷനിങ് സംവിധാനങ്ങളും മന്നായ് ഹോം അവതരിപ്പിക്കുന്നു.
വീടിന്റെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്ന സ്മാർട്ട് ഡോർ ലോക്ക് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ എക്സിബിഷൻ ഹാളുകളായ 7, 8, 9 എന്നിവിടങ്ങളിൽ കൗണ്ടർ I-14-ലാണ് മന്നായ് ഹോമിന്റെ പ്രദർശനം ഒരുക്കിയിരിക്കുന്നത്.
വിനോദം, ഗൃഹോപകരണങ്ങൾ, എയർ കണ്ടീഷനിങ്, സ്മാർട്ട് ഹോം സുരക്ഷ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ ഉൽപ്പന്നങ്ങൾ ഒരിടത്ത് പരിചയപ്പെടാനും വീടിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാനും എക്സിബിഷൻ അവസരമൊരുക്കുന്നു. 28 വരെ പ്രദർശനം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.