കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി പുരസ്​കാരം കമ്യൂണിറ്റി പൊലീസ് ബോധവത്​കരണ വിഭാഗം ഉദ്യോഗസ്ഥൻ അബ്​ദുൽ അസീസ് അൽ മുഹന്നദി കെ.ഇ. അഷ്​റഫിന്​ സമ്മാനിക്കുന്നു

കെ.ഇ. അഷ്​റഫിന് കെ.എം.സി.സി മലപ്പുറം പുരസ്കാരം

ദോഹ: ബലിപെരുന്നാൾ ദിനത്തിൽ അൽഖോറിലെ ദഖീറ ബീച്ചിൽ അപകടത്തിൽപെട്ട മലയാളി കുടുംബത്തിലെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തിയ മലപ്പുറം കീഴ്പറമ്പ് സ്വദേശി കെ.ഇ. അഷറഫിന് ഖത്തർ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ധീരതാപുരസ്കാരം ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിറ്റി പൊലീസ് ബോധവത്​കരണ വിഭാഗം ഉന്നത ഉദ്യോഗസ്ഥൻ അബ്​ദുൽ അസീസ് അൽ മുഹന്നദി സമ്മാനിച്ചു.

ഐ.സി.സി അശോക ഹാളിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ കെ.എം.സി.സി ജില്ല പ്രസിഡൻറ്​ കെ. മുഹമ്മദ് ഈസ്സ അധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡൻറ്​ എസ്‌.എ.എം. ബഷീർ ഉദ്‌ഘാടനം ചെയ്തു.

കമ്യൂണിറ്റി പൊലീസിങ്​ വിഭാഗം ഉദ്യോഗസ്ഥൻ ഡോ. കെ.എം. ബഹാവുദ്ദീൻ, ഐ.സി.സി പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ, ഐ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ, ഇന്ത്യൻ സ്പോർട്സ് സെൻറർ വൈസ് പ്രസിഡൻറ്​ ഷെജി വലിയകത്ത്, ഐ.ബി.പി.സി പ്രസിഡൻറ്​ ജാഫർ സാദിഖ്, ജില്ല ട്രഷറർ അലി മൊറയൂർ തുടങ്ങിയവർ സംസാരിച്ചു. ആക്​ടിങ്​ ജനറൽ സെക്രട്ടറി മുഹമ്മദ് ലയിസ് കുനിയിൽ സ്വാഗതവും സെക്രട്ടറി യൂനുസ് കടമ്പോട്ട് നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Malappuram award for K.E. Ashraf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.