മുഹമ്മദ് മൗലവിക്ക് കെ.എം.സി.സി നൽകിയ യാത്രയയപ്പ് പരിപാടിയിൽനിന്ന്
ദോഹ: പ്രവാസജീവിതം അവസാനിപ്പിക്കുന്ന കെ.എം.സി.സി ഖത്തർ ഉപദേശക സമിതി വൈസ് ചെയർമാൻ പി.വി. മുഹമ്മദ് മൗലവിക്ക് കെ.എം.സി.സി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന പരിപാടി മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ ഉദ്ഘാടനം ചെയ്തു. നാലരപ്പതിറ്റാണ്ടായി ഖത്തറിൽ പ്രവാസിയായ പി.വി. മുഹമ്മദ് മൗലവി കെ.എം.സി.സിയുടെ വിവിധ ഘടകങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷതവഹിച്ചു.
കെ.എം.സി.സി ഖത്തർ ട്രഷറർ പി.എസ്.എം ഹുസൈൻ, ഉപദേശക സമിതി ചെയർമാൻ എം.പി. ഷാഫി ഹാജി, വേൾഡ് കെ.എം.സി.സി സെക്രട്ടറി അബ്ദുന്നാസർ നാച്ചി, ഉപദേശക സമിതി വൈസ് ചെയർമാൻ സി.വി. ഖാലിദ് എന്നിവർ സംസാരിച്ചു.
മൻസൂർ മണ്ണാർക്കാട് ഗാനം ആലപിച്ചു. പി.വി. മുഹമ്മദ് മൗലവിയുടെ ജീവിത ചരിത്ര ഡോക്യുമെന്റ് പ്രദർശിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും സെക്രട്ടറി അഷ്റഫ് ആറളം നന്ദിയും പറഞ്ഞു. നിയാസ് ഹുദവി ഖിറാഅത്ത് നടത്തി. ഭാരവാഹികളായ അൻവർ ബാബു, റഹിം പാക്കഞ്ഞി, ടി.ടി.കെ. ബഷീർ, ആദം കുഞ്ഞി, അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, അലി മൊറയൂർ, താഹിർ താഹക്കുട്ടി, ഷംസുദ്ദീൻ വാണിമേൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.