ദോഹ: ഏഴാമത് സിറ്റി എക്സ്ചേഞ്ച് റിയാ മണി ‘ഖിയ ചാമ്പ്യന്‍സ് ലീഗ്2019’ അഖിലേന്ത്യാ ഫുട്ബോള്‍ ട ൂര്ണമെൻറ് ഏപ്രില്‍ അഞ്ചിന് വൈകുന്നേരം ദോഹ സ്റ്റേഡിയത്തില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ഖത്തര്‍ ഇന്ത്യാ അസോസിയേഷന് (ഖിയ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ ഖത്തര്‍ സാംസ്കാരിക കായിക മന്ത്രാലയം, ഇന്ത്യന്‍ എംബസി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആൻറ് ലെഗസി, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് പ്രതിനിധികള്‍ എന്നിവർ പങ്കെടുക്കും. വിവിധ കലാ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറും. ഖത്തർ^ഇന്ത്യ സാംസ്കാരിക വര്‍ഷത്തിെൻറ ഭാഗമായി ഖത്തറില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള പ്രമുഖ ഫുട്ബോള്‍ താരങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശന മത്സരം ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നടക്കും.
പ്രദര്‍ശന മത്സരത്തില്‍ ഇന്ത്യന്‍ ടീമിനായി ഐഎം വിജയന്, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍ എന്നിവര്‍ ബൂട്ടണിയും. ഖത്തർ ടീമുമായാണ് ഇവർ ഏറ്റുമുട്ടുക. ടൂര്‍ണമെൻറിെൻറ പ്രാഥമിക റൗണ്ട്് മത്സരങ്ങള്‍ മാര്‍ച്ച് 21ന് ആരംഭിച്ചിരുന്നു. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കി മത്സരങ്ങള്‍ വരും ആഴ്ച്ചകളില്‍ നടക്കും. 12 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെൻറില്‍ നാലു ടീമുകള്‍ ഉള്‍പ്പെടുന്ന മൂന്ന് ഗ്രൂപ്പുകളായാണ് മത്സരം.
വിവിധ ടീമുകൾക്കായി െഎ.എസ്.എൽ താരങ്ങൾ അടക്കം ഇറങ്ങും. ഫൈനല്‍ മത്സരം മെയ് മൂന്നിന് അല്അറബ്് സ്റ്റേഡിയത്തില്‍ നടക്കും. ഖിയ പ്രസിഡൻറ് ഇപി അബ്ദുറഹ്മാന്, ജനറല്‍ സെക്രട്ടറി സഫീര്‍, സിറ്റി എക്സ്ചേഞ്ച് ബിസിനസ് ഡവലപ്മെൻറ് മാനേജര്‍ ഷാനിബ്, ജെന്നിആൻറണി, വണ്‍ എഫ്എം സിഇഒ നവീദ് അബ്ദുല്ല, ഹരി സുബ്രമണി, എംഎസ് ബുഖാരി, സകീര്‍ ഹുസൈന്, അഡ്വ.ജാഫര്‍ ഖാന്, കെസി അബ്ദുറഹ്മാന്, അസീസ്, ഷെജി വലിയകത്ത്, നിഹാദ് അലി, റഹീം എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.