കിസ്വ ഖത്തർ കൺവെൻഷനിൽ പങ്കെടുത്തവർ
ദോഹ: കോഴിക്കോട് ജില്ലയിലെ കോറോത്ത് റോഡ് ദാറുസ്സലാം മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ‘കിസ്വ’ കൺവെൻഷൻ സംഘടിപ്പിച്ചു. സമീൽ ഹസ്സൻ ഖിറാഅത്ത് നടത്തി. സെക്രട്ടറി അഫ്സർ സി.പി സ്വാഗതവും പ്രസിഡന്റ് ഫിർദൗസ് കായക്കൽ വിഷയാവതരണവും നടത്തി.
രക്ഷാധികാരി അഷ്റഫ് വി.പി റയാൻ ഉദ്ഘാടനം നിർവഹിച്ചു. ഷാനിദ് എ.പി ചർച്ച നയിച്ചു. സെമിനാറിൽ ‘പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരവും’ വിഷയത്തിൽ ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഹൂഫ് കൊണ്ടോട്ടി സംസാരിച്ചു.
കിസ്വ ലോഗോ പ്രകാശനം റഫീക്ക് കെ.എം, ജഴ്സി പ്രകാശനം മുനീർ ടി.ഇ എന്നിവർ നിർവഹിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. ഷംസീർ ചിറക്കര, നൗഫൽ നിഹാർ എന്നിവർ ആശംസ നേർന്നു. ഫൈസൽ വമ്മേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.