ചാലിയാർ കപ്പിൻെറ ഉദ്ഘാടനം ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ് നിർവഹിക്കുന്നു
ദോഹ: ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് സി.എൻ.എ.ക്യു സ്േറ്റഡിയത്തിൽ തുടക്കമായി. ഖത്തറിലെ 32 ഇന്ത്യൻ പ്രവാസി ടീമുകൾ പങ്കെടുക്കുന്ന ടൂർണമെൻറിൻെറ 12 മാച്ചുകൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടന്നു. വാരിയേർസ് എഫ്.സി, സെയ്തൂൻ ന്യൂട്ടൺ എഫ്.സി, ടീ ടൈം െഡസേർട്ട് ബോയ് സ്, ഹംബിൽഡൺ എഫ്.സി, ഓസോ ചാലിയം, ഫ്രൈഡേ എഫ്.സി, ഖത്തർ മാസ്േ റ്റ ഴ്സ്, കടപ്പുറം എഫ്.സി, മേറ്റ്സ് ഖത്തർ, ഫാർമാ കെയർ എഫ്.സി, തമിഴ്നാട് എഫ്.സി, കിയ എഫ്.സി എന്നീ 12 ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടി. ബാക്കിയുള്ള നാല് പ്രാഥമിക റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 28 ന് നടക്കും.
മറൈൻ എയർകണ്ടിഷനിങ് ആൻഡ് റെഫ്രിജറേഷൻ കമ്പനിയാണ് ടൂർണമെൻറ് ടൈറ്റിൽ സ്പോൺസർ. ടൂർണമെൻറ് ജേതാക്കൾക്ക് 3022 റിയാലും, രണ്ടാം സ്ഥാനക്കാർക്ക് 2022 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 1022 റിയാലും കാഷ് പ്രൈസ് സമ്മാനിക്കും.
ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ് ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് ചെയർമാൻ സിദ്ദീഖ് വാഴക്കാട് അധ്യക്ഷതവഹിച്ചു.
ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ്, ചാലിയാർ ദോഹ മുഖ്യരക്ഷധികാരി ടി.എ. ജെ. ഷൗക്കത്തലി, സി.എൻ, എ, ക്യു, ഗ്രൗണ്ട് മാനേജർ കേഗൻ, ജമാൽ അസ്ഹർ (ഫാർമ കെയർ), ജെട്ടി ജോർജ് (ഫാർമ കെയർ), ശിഹാബ് (റാഹ മെഡിക്കൽ സെൻറർ), റഫീഖ് (ബോസ്കോ ട്രേഡിങ്), ആർ.ജെ. ഷാഫി, സുരേന്ദ്രൻ വാഴക്കാട് എന്നിവർ മുഖ്യാതിഥികളായിരുന്നു.
ടൂർണമെൻറ് കൺവീനർ സമീൽ അബ്ദുൽ വാഹിദ് ചാലിയം സ്വാഗതം പറഞ്ഞു.
ട്രഷറർ ജാബിർ ബേപ്പൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.