ദോഹ: ഖലീഫ സ്ട്രീറ്റിൽ നിന്നും ഒനൈസ സ്ട്രീറ്റി(അൽ ഇസ്തിഖ്ലാൽ സ്ട്രീറ്റ്)ലേക്കുള്ള ലൂപ് പൊതുമരാമത്ത് വിഭാഗം അശ്ഗാൽ ഗതാഗത്തിന് തുറന്നു കൊടുത്തു. ദേശീയദിനത്തിെൻറ ഭാഗമായും 2017 അവസാനിക്കുന്നതിന് മുമ്പായും വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങളുടെ ഭാഗമായാണ് ലൂപ് ഗതാഗത്തിന് തുറന്നു കൊടുത്തത്. ഇമാം മുഹമ്മദ് ബിൻ അബ്ദുൽവഹാബ് പള്ളി(ഗ്രാൻഡ് മസ്ജിദ്)ക്ക് സമീപമുള്ള പുതിയ പാലം ടി.വി ഇൻറർസെക്ഷൻ, ഖലീഫ സ്ട്രീറ്റ് എന്നിവയിൽ നിന്നും ഒനൈസ സ്ട്രീറ്റിലൂടെ ഖത്തർ സ്പോർട്സ് ക്ലബ് ഇൻറർസെക്ഷനിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നു.
കൂടാതെ ഒനൈസ സ്ട്രീറ്റിൽ നിന്നും കോർണിഷിലേക്കും വെസ്റ്റ്ബേ ഏരിയയിലേക്കുമുള്ളവർക്ക് ഖലീഫ സ്ട്രീറ്റിലൂടെ സുഗമമായി എത്തുന്നതിനും ഇത് വഴിയൊരുക്കും. ഈ ഇൻറർസെക്ഷനുകളിലെ പ്രത്യേകിച്ചും തിരക്ക് സമയങ്ങളിൽ ഗതാഗതം എളുപ്പമാക്കാനും യാത്രാസമയം കുറക്കാനും ഇത് ഗുണകരമാകുമെന്നും അശ്ഗാലിെൻറ ദോഹ പദ്ധതികളുടെ തലവനായ എഞ്ചിനീയർ മുഹമ്മദ് അർഖൂബ് അൽ ഖാലിദി പറഞ്ഞു. ഒനൈസ സ്ട്രീറ്റിൽ നിന്നും ഖലീഫ സ്ട്രീറ്റിലേക്കുള്ള ലൂപ് കഴിഞ്ഞ സെപ്തംബറിൽ അശ്ഗാൽ ഗതാഗതയോഗ്യമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖലീഫ സ്ട്രീറ്റ് വികസന പദ്ധതിയുടെയും ടി.വി റൗണ്ട് എബൗട്ട് സിഗ്നൽ നിയന്ത്രിത ഇൻറർസെക്ഷനാക്കുന്നതിെൻറയും ഭാഗമായാണ് ലൂപ് നിർമ്മിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.