നല്ലപാതിയുടെ ജീവിതം കാണാൻ ഭാര്യമാരുടെ ​‘സ്വപ്​നയാത്ര’

ദോഹ: കണ്ണും കാതും എത്താത്ത ദൂരത്തിരുന്ന്​ അവർ എത്രകൊല്ലമായി സന്തോഷവും സങ്കടവും പങ്കിടുന്നു. രണ്ടോ മൂന്നോ ആണ്ടുകൾക്ക്​ ശേഷം മാത്രമാണ്​ താഴ്​ന്ന വരുമാനക്കാരായ പ്രവാസികൾക്ക്​ ഇപ്പോഴും വീട്ടിലെത്താൻ പറ്റുന്നത്​. ഒരു ദിവസമെങ്കിലും ത​​​​​െൻറ ജീവിത സഖിയെ കടൽകടത്തി പ്രവാസലോക​െത്തത്തിക്കണമെന്നത്​ അവ​​​​​െൻറ നടക്കാത്ത സ്വപ്​നം മാത്രമാണ്​. പതിനായിരങ്ങൾ ചെലവ്​വരുന്ന ഗൾഫ്​യാത്ര മനസിനുള്ളിലെ മധുരമായി നാട്ടിലെ ഭാര്യമാരും ഒളിച്ചുവെക്കുന്നു. ഇതാ ഇവിടെ അത്തരക്കാരുടെ സ്വപ്​നം യാഥാർഥ്യമാവുന്നു. തീർത്തും താഴ്​ന്ന വരുമാനക്കാരായ പ്രവാസി മലയാളി തൊഴിലാളികളുടെ ഭാര്യമാർക്ക്​ ഖത്തർ സന്ദർശിക്കാനുള്ള സൗജന്യ അവസരമൊരുക്കുന്നത്​ ഖത്തറിലെ ആദ്യമലയാളം എഫ്​.എം റേഡിയോ ആയ 98.6 ആണ്​. 

വയനാട്ടുകാരായ ദോഹയിൽ 22 വർഷമായി പള്ളി പരിപാലനതൊഴിൽ ചെയ്യുന്ന സൈതലവി, വീട്ടുഡ്രൈവറായ ബഷീർ, കോഴിക്കോട്​ സ്വദേശികളും ഖത്തറിൽ ഡ്രൈവർമാരുമായ മുഹമ്മദ്​ കുട്ടി, മുഹമ്മദ്​, തൃശൂർ സ്വദേശികളായ ദോഹയിലെ ട്രക്ക്​ ഡ്രൈവർ ഷിജോ ജോസ്​, സെക്യൂരിറ്റി ജീവനക്കാരനായ ആലിക്കുട്ടി, തിരുവനന്തപുരത്തുകാരൻ ​ഡ്രൈവർ ജോലി ചെയ്യുന്ന ഷറഫുദ്ദീൻ, എറണാകുളം സ്വദേശിയും ദോഹയിൽ കാർപ​​​​െൻററുമായ സേവ്യർ, കണ്ണൂരുകാരൻ അക്​ബറലി (ദോഹയിൽ മൃഗശാലയിലെ ഡ്രൈവർ), പാലക്കാട്ടുകാരൻ ഹൈദരലി (ഹൗസ്​ ഡ്രൈവർ) എന്നിവരാണ്​ ഖത്തറിൽ നിന്ന്​ ആദ്യമായി ഭാര്യമാരെ കണ്ടുമുട്ടുക. 19 മുതൽ 40 വർഷം വരെ പ്രവാസജീവിതം നയിക്കുന്നവരാണ്​ എല്ലാവരും. ഇവരുടെ ഭാര്യമാരായ സലീമ, ജംഷീറ, ജമീല, ആമിന, റിൻസി, സുബൈദ, അൽഫി, മേഴ്​സി, ഫിറോസ, അഫ്​ന എന്നിവരാണ്​ കേട്ടുമാത്രം പരിചയമുള്ള പ്രിയതമൻമാരുടെ പ്രവാസലോകം നേരിൽകാണാ​െനത്തുന്നത്​. ശ്രോതാക്കൾ നിർദേശിച്ച 250 പേരുടെ തൊഴിലിടങ്ങളിൽ നേരിട്ട്​ ചെന്നാണ്​ അർഹരായ പത്തുേപരെ തെരഞ്ഞെടുത്തത്​. 
പല ഭാര്യമാർക്കും പാസ്​പോർട്ട്​ ഇല്ലായിരുന്നു. സംഗതി അറിഞ്ഞപ്പോൾ തന്നെ എല്ലാവരും പാസ്​പോർട്ട്​ എടുത്തു. ഇവർ മേയ്​ 10ന്​ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്​ റേഡിയോയുടെ പ്രതിനിധിയോടൊപ്പം ദോഹയിലേക്ക്​ തിരിക്കും. നാല്​ ദിവസം ഇവർ ഖത്തറിൽ തങ്ങി വിവിധ സ്​ഥലങ്ങൾ സന്ദർശിക്കും. 

തങ്ങളുടെ തൊഴിലിടവും ഇവർ കാണാനെത്തുമെന്നായതോടെ ഭർത്താക്കൻമാർക്കും പെരുത്തിഷ്​ടമായി. പറഞ്ഞുമാത്രം കേട്ട തങ്ങളുടെ പങ്കപ്പാടുകൾ നേരിട്ടറിഞ്ഞാൽ നാട്ടിലെ സാമ്പത്തിക ചെലവുകളിൽ ഭാര്യമാർ അൽപം കുറവ്​വരുത്തുമെന്ന പ്രതീക്ഷയും തൊഴിലാളികൾക്കുണ്ട്​. 
യാത്രാക്കൂലി, ഭക്ഷണം, താമസം തുടങ്ങി എല്ലാചെലവുകളും വഹിക്കുന്നത്​ റേഡിയോ ആണ്​. 
ഗുരുവായൂർ ശ്രീകൃഷ്​ണ കോളജ്​ അലുംനി അസോസിയേഷ​ൻ മേയ്​ പത്തിന്​ നടത്തുന്ന ‘സ്​മരണ’ സംഗീതപരിപാടിയിലും ഇവർ അതിഥികളാകും. പ്രമുഖ ജ്വല്ലറിയുടെ സൂഖ്​ അൽഫലയിലെ പുതിയ ശാഖയുടെ ഉദ്​ഘാടനം നിർവഹിക്കപ്പെടുന്നതും ഇൗ ദമ്പതികളുടെ കൈകൾ കൊണ്ടാകും.

Tags:    
News Summary - Kerala Wife to Qatar see Better half-

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.