മസ്കത്ത്: കേരള മാപ്പിള കലാ അക്കാദമി മസ്കത്ത് ചാപ്റ്റര്‍ ഉദ്ഘാടനവും സാംസ്കാരിക നിശയായ ‘മെഗാ ഷോ’യും വെള്ളിയാഴ്ച നടക്കും. അല്‍ ഖൂദ് മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 6.30ന് ആരംഭിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയാവും.
കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് എ.കെ. മുസ്തഫ, സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പിൽ, മസ്കത്തിലെ കാലാ സാഹിത്യ സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പെങ്കടുക്കും. ഒമാന്റെ 55ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാന്‍ സമര്‍പ്പിക്കുന്ന മെഗാ ടൈറ്റില്‍ സോങ് പരിപാടിയുടെ മുഖ്യ ആകര്‍ഷണമാവും.
സംഗീത സംവിധായകന് സുനില്‍ കൈതാരത്തിന്റെ നേതൃത്വത്തില്‍ 55 ഗായകര്‍ ഒരേസമയം വേദിയില്‍ അണിനിരന്നാണ് ഈ സംഗീത ശില്പം അവതരിപ്പിക്കുക. പ്രശസ്ത ഗായകരായ കണ്ണൂര്‍ ശരീഫ്, ആസിഫ് കാപ്പാട്, സിന്ധു പ്രേംകുമാര്‍ തുടങ്ങി കലാരംഗത്തെ മറ്റ് പ്രമുഖരും മെഗാ ഷോയില്‍ പങ്കെടുക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.