ദോഹ: കേരളത്തിലെ പ്രളയ ദുരിതത്തിൽ അകെപ്പട്ടവർക്ക് കൈത്താങ്ങായി പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ സഫാരിയും. ഗ്രൂപ്പ് നൽകുന്ന 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിൽ കിടപ്പാടമടക്കം എല്ലാം നഷ്ടമായവർക്ക് പഴയ ജീവിതം തിരിച്ചുകൊടുക്കാനുള്ള സർക്കാറിെൻറ പദ്ധതിക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് ഗ്രൂപ്പ് അറിയിച്ചു. ദുരിത ബാധിതർക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സഫാരി 50 ലക്ഷം നൽകിയത്.
സഫാരി ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ മഠപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ജനറൽ മാനേജരുമായ സൈനുൽ ആബിദീൻ എന്നിവർ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. പുതിയ കേരള നിർമാണത്തിനായി കേരളത്തോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കേണ്ടത് നമ്മുടെ കടമയാണ്. മലയാളികളുടെ ഐക്യദാർഡ്യം എന്താണെന്ന് ലോകത്തിന് മനസിലായ നാളുകളാണ് കടന്നുപോയത്. കേരളത്തിെൻറ കണ്ണീരൊപ്പാൻ സഫാരി മാനേജ്മെൻറും ഒപ്പം സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിലെ എല്ലാ ജീവനക്കാരും അവരുടെ ഒരു ദിവസത്തെ വേതനവും ചേർന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.