സ്കിയ നേതൃത്വത്തിൽ നടക്കുന്ന അഭയാദരം ബ്രോഷർ പ്രകാശനം ദോഹയിൽ നിർവഹിക്കുന്നു
ദോഹ: തിരുവനന്തപുരം മെഡിക്കൽ കോളജ് കേന്ദ്രമായി പ്രവർത്തിക്കുന്ന അഭയകേന്ദ്രം പത്താം വാർഷികത്തോട് അനുബന്ധിച്ച് ഖത്തറിലെ സൗത്ത് കേരള എക്സ്പാറ്റ് അസോസിയേഷൻ (സ്കിയ) സംഘടിപ്പിക്കുന്ന അഭയാദരം പരിപാടിയുടെ ബ്രോഷർ പ്രസിഡന്റ് അബ്ദുൽ ജലീൽ പത്തനാപുരം പ്രോഗ്രാം കൺവീനർ അസീം എം.ടിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫാറൂഖ് സമദ്, സഹീർ അബ്ദുൽ കരീം, ജനറൽ സെക്രട്ടറി നാസറുദ്ദീൻ, ട്രഷറർ നിസാം നജീം മറ്റു കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.
ഒക്ടോബർ 26 ശനിയാഴ്ച വൈകീട്ട് 6.30ന് ഐ.സി.സി അശോകഹാളിൽ വെച്ചാണ് വിവിധ പ്രോഗ്രാമുകളടങ്ങിയ അഭയാദരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിലും സമീപ പ്രദേശങ്ങളിലെ ആതുരാലയങ്ങളിലും എത്തപ്പെടുന്ന കേരളത്തിനും പുറത്തുമുള്ള പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം, താമസം, ഗൈഡൻസ്, ആംബുലൻസ് സൗകര്യങ്ങൾ തുടങ്ങിയവ കഴിഞ്ഞ പത്തുവർഷമായി സ്കിയയുടെ സഹകരണത്തോട് പ്രവർത്തിക്കുന്ന അഭയ കേന്ദ്രം മികച്ച രീതിയിൽ നിർവഹിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.