സൂ​ഖ് വാ​ഖി​ഫി​ൽ പാ​കി​സ്താ​നി മാ​മ്പ​ഴ മേ​ളയിലെ

സന്ദർശകത്തിരക്ക്

സൂ​ഖ് വാ​ഖി​ഫി​ൽ പാ​കി​സ്താ​നി മാ​മ്പ​ഴമേ​ള സ​മാ​പി​ച്ചു

ദോ​ഹ: സൂ​ഖ് വാ​ഖി​ഫി​ൽ ന​ട​ന്ന മൂ​ന്നാ​മ​ത് 'ഹം​ബ' പാ​കി​സ്താ​നി മാ​മ്പ​ഴ മേ​ള​യും പ്ര​ദ​ർ​ശ​ന​വും സ​മാ​പി​ച്ചു. വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ സൂ​ഖ് വാ​ഖി​ഫി​ലെ ഈ​സ്റ്റേ​ൺ സ്‌​ക്വ​യ​റി​ൽ സ​മാ​പി​ച്ച മേ​ള​യി​ൽ 174,152 കി​ലോ മാ​മ്പ​ഴ​മാ​ണ് വി​റ്റ​ഴി​ച്ച​ത്. 84,600ഓ​ളം പേ​ർ മേ​ള​യി​ൽ സ​ന്ദ​ർ​ശ​ക​രാ​യെ​ത്തി.

ഖ​ത്ത​റി​ലെ പ്രൈ​വ​റ്റ് എ​ൻ​ജി​നീ​യ​റി​ങ് ഓ​ഫി​സും പാ​കി​സ്താ​ൻ എം​ബ​സി​യും സം​യു​ക്ത​മാ​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ച്ച​ത്. മു​പ്പ​തി​ല​ധി​കം പാ​കി​സ്താ​നി, പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളും 30ല​ധി​കം റെ​സ്റ്റാ​റ​ന്റു​ക​ളും ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ക​രും മേ​ള​യു​ടെ ഭാ​ഗ​മാ​യി. മാ​മ്പ​ഴ​ങ്ങ​ൾ കൂ​ടാ​തെ മാ​മ്പ​ഴ വി​ഭ​വ​ങ്ങ​ൾ, ഡെ​സേ​ർ​ട്ടു​ക​ൾ, അ​ച്ചാ​റു​ക​ൾ, ജ്യൂ​സു​ക​ൾ, ഐ​സ്‌​ക്രീം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​ഭ​വ​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഭ​ക്ഷ്യ​സു​ര​ക്ഷ​യും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക ല​ബോ​റ​ട്ട​റി​യും ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം, വാ​ണി​ജ്യ ല​ബോ​റ​ട്ട​റി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ വി​ജ​യ​ത്തി​ന് തു​ട​ർ​ച്ച​യാ​യി, സൂ​ഖ് വാ​ഖി​ഫി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സീ​സ​ണ​ൽ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി ഈ ​മേ​ള മാ​റി​യെ​ന്ന് ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഖാ​ലി​ദ് സൈ​ഫ് അ​ൽ സു​വൈ​ദി പ​റ​ഞ്ഞു. 

Tags:    
News Summary - Pakistani Mango Fair concludes at Souq Waqif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.