ദോഹ: കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങൽക്കു നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. അയൽരാജ്യങ്ങളുടെ പരമാധികാരത്തിനും പ്രദേശിക അഖണ്ഡതക്കും നേരെയുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനവുമാണിതെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിക്കും.
ഇത് സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള രാഷ്ട്രീയ, നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്തും. മേഖലയിലെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയാകുന്ന എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും ഉടനടി പൂർണ്ണമായും അവസാനിപ്പിക്കണം. ചർച്ചകളുടെയും മധ്യസ്ഥ ശ്രമങ്ങളുടെയും പാതയിലേക്ക് എല്ലാവരും തിരിച്ചെത്തണം. നയതന്ത്ര ശ്രമങ്ങളിലൂടെ കൈവരിച്ച ധാരണകൾ പാലിക്കാൻ തയാറാകണമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.