കെഫാഖിന്റെ സുവനീർ ‘പ്രയാണം’ പ്രകാശനം സിനിമ താരങ്ങളായ വിനു മോഹനും വിദ്യ വിനുമോഹനും ചേർന്ന് നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ കൊട്ടാരക്കര നവാസികളുടെ കൂട്ടായ്മയായ കെഫാഖിന്റെ സുവനീർ ‘പ്രയാണം’ പ്രകാശനം ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്നു. കെഫാഖ് വാർഷിക ആഘോഷമായ ‘കിരണം 2024’ നോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സിനിമ താരങ്ങളായ വിനു മോഹനും വിദ്യ വിനു മോഹനും ചേർന്ന് നിർവഹിച്ചു. ആദ്യപ്രതി ചീഫ് എഡിറ്റര്‍ സിബി മാത്യു, കൺവീനര്‍ ബിജു കെ. ഫിലിപ്പ് എന്നിവരിൽനിന്നും വിശിഷ്ടാതിഥികള്‍ ഏറ്റുവാങ്ങി. ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള, ജോസ് ഫിലിപ്പ്, വിഷ്ണു ഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സുവനീറിന്റെ ഭാഗമായി ഖത്തറിലെ പ്രവാസികൾക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
അർച്ചന അനൂപിന്റെ ‘പ്രയാണം’, ഷെരീഫ് അരിമ്പ്രയുടെ ‘അസ്മ’, ഷിബു വിശ്വനാഥന്റെ ‘മടക്കം’ എന്നീ കഥകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രഹ്ലാദ് കൊങ്ങാത്ത്, അമൽ ഫെർമിസ്, നിയാസ് ടി.എം എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും നേടി. തിരഞ്ഞെടുക്കപ്പെട്ട ആറു കഥകളും സുവനീറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചീഫ് എഡിറ്റർ സിബി മാത്യു, അസോസിയറ്റ് എഡിറ്റർ അനിൽ സി. തോമസ്, പ്രസിഡന്റ് ബിജു കെ. ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ട്രഷറർ അനിൽകുമാർ ആർ., ലേഡീസ് സെക്രട്ടറി ആൻസി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോജിൻ ജേക്കബ്, അനീഷ് തോമസ്, ജോബിൻ പണിക്കർ, ഷാജി കരിക്കം, ജലു അമ്പാടി, സുവനീർ കമ്മിറ്റി അംഗങ്ങളായ മിനി ബെന്നി, ലിജോ ടൈറ്റസ്, ജേക്കബ് ബാബു, റിഞ്ചു അലക്സ്, റെജി ലൂക്കോസ്, സജി ബേബി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. അടുത്ത മാസം കൊട്ടാരക്കരയില്‍വെച്ച് സുവനീറിന്റെ നാട്ടിലെ പ്രകാശനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.