ഇ​ൻ​കാ​സ്​ കോ​ട്ട​യം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ.​സി. വ​ർ​ഗീ​സ്​ അ​നു​സ്മ​ര​ണ​ം 

കെ.സി. വർഗീസ് അനുസ്മരണം

ദോഹ: ഇൻകാസ് ഖത്തറിന്റെ സ്ഥാപകനേതാവും ഖത്തറിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന കെ.സി. വർഗീസിന്റെ 16ാമത് അനുസ്മരണ ദിനം ഓൾഡ് ഐഡിയൽ സ്കൂളിൽ സംഘടിപ്പിച്ചു. നവീൻ പള്ളം സ്വാഗതം ചെയ്തു. സോണി സെബാസ്റ്റ്യൻ അധ്യക്ഷനായ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല സംസാരിച്ചു.

ജോൺ ഗിൽബർട്ട് മുഖ്യ പ്രഭാഷണം നടത്തി. ഖത്തറിലെ ഇന്ത്യക്കാരായ പ്രവാസസമൂഹത്തിന്റെ അത്താണിയായി മൂന്ന് പതിറ്റാണ്ടോളം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനരംഗങ്ങളിൽ ജ്വലിച്ചുനിന്ന തികഞ്ഞ മനുഷ്യസ്നേഹിയായിരുന്നു കെ.സി എന്ന് അഭിപ്രായപ്പെട്ടു.

കെ.സിയെ അനുസ്മരിച്ച് വിവിധ ജില്ല കമ്മിറ്റി പ്രതിനിധികളായ ശ്രീരാജ്, അഷ്‌റഫ്‌ വടകര, ജോർജ്, സലിം ഇടശ്ശേരി, ശ്രീജിത്ത്‌, മധു, ജോർജ് അഗസ്റ്റിൻ, ജോബി, ജോമോൻ, ജിജോ ജോർജ് എന്നിവർ അനുസ്മരണപ്രസംഗം നടത്തി. കോട്ടയം ജനറൽ സെക്രട്ടറി ലിയോ നന്ദി പറഞ്ഞു.

Tags:    
News Summary - K.C. Varghese Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.