സാംസ്കാരികതയുടെ  കേളിക്കൊട്ടുമായി  ‘കതാറ’

ദോഹ: ഖത്തറിന്‍െറ തനത് നാടന്‍ കലകളും സംഗീതവും ആസ്വദിച്ചറിയാന്‍ ആറ് മാസത്തോളം നീളുന്ന പരിപാടികളാണ് കതാറ ആര്‍ട്ട് സ്റ്റുഡിയോയില്‍ നടന്നുവരുന്നത്.  
ഖത്തറിന്‍െറ സാംസ്കാരിക പാരമ്പര്യം പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിനായാണ് ഖത്തരി സംഗീതജ്ഞര്‍ക്കും നാടന്‍  കലാകാരന്മാര്‍ക്കും അവസരം നല്‍കിവരുന്നത്.  
ഈ മാസം പതിമൂന്നു മുതല്‍ ആരംഭിച്ച ‘ഖത്തരി പൈതൃക സംഗീതത്തിന്‍െറ പുനരുജ്ജീവനം; ഖത്തരി നാടന്‍പാട്ടുകള്‍’ എന്ന സംഗീത പരിപാടി  അടുത്തവര്‍ഷം ഏപ്രില്‍ 28 വരെ കതാറ എസ്പ്ളനേഡില്‍ നടക്കും.  എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം ആറ് മുതല്‍ രാത്രി 10 വരെയായണ് സംഗീത പരിപാടികള്‍. 
പരിപാടിയുടെ ഭാഗമായി പരിശീലന ശില്‍പശാലകളും, വിവിധ കലാ മത്സരങ്ങളും, പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും, അന്താരാഷ്ട്രീയവും പ്രാദേശികവുമായ സെമിനാറുകളും നടന്നുവരുന്നുണ്ട്. 
അടുത്ത മാസങ്ങളിലായി നടന്നുവരുന്ന പ്രധാന കലാ പരിശീലന പരിപാടികള്‍ ഇവയാണ്. നവംബര്‍ 18, 19 തീയതികളളില്‍ സുഹ്റ ഇഖ്ബാല്‍ ഹുസൈന്‍െറ കടലാസ് ഉപയോഗിച്ചുള്ള ചിത്രപ്പണികള്‍ (നവംബര്‍ 18, 19), 25, അഹമ്മദ് ഫാറൂഖിന്‍െറ അര്‍കെറ്റ് ഡിസൈനിങ് 13, 16 തീയതികളില്‍, അസീസിയ ഇഖ്ബാലിന്‍െറ ആര്‍ട്ട് ഇസ്ലാമിക് ജ്യോമട്രി 10, 17, 24 തീയതികളില്‍. 
 തത്സമയമുള്ള ചിത്രരചന വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടന്നുവരുന്നുണ്ട്. ഇന്നലെ മുതല്‍   ‘കത് ആര്‍ട്ട്’ കരകൗശല വിപണിക്കും തുടക്കമായിട്ടുണ്ട്. വൈകുന്നേരം മൂന്നു മണി മുതലാകും കരകൗശലമേള. 
നവംബര്‍ മുതല്‍ വിജ്ഞാനപ്രദമായ വിവിധ പരിപാടികള്‍ക്കും കതാറയില്‍ അരങ്ങുണരുമെന്ന് സംഘാടകര്‍ അറിയിച്ചു. 
 

Tags:    
News Summary - Kathara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.