വ​ട​ക്ക​ൻ സി​റി​യ​യി​ലെ ഖ​ബാ​സി​നി​ൽ നി​ർ​മി​ച്ച ക​താ​റ താ​മ​സ കേ​ന്ദ്രം ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് സം​ഘം സ​ന്ദ​ർ​ശി​ക്കു​ന്നു

ദോ​ഹ: ഖ​ത്ത​റി​​ന്റെ ക​ലാ, സാം​സ്കാ​രി​ക സാ​ഹി​ത്യ മേ​ഖ​ല​ക​ളി​ലെ അ​ട​യാ​ള​മാ​യ ‘ക​താ​റ’ സാം​സ്കാ​രി​ക ഗ്രാ​മ​ത്തി​ൽ നി​ന്നും പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് വ​ട​ക്ക​ൻ സി​റി​യ​യി​ലെ ഖ​ബാ​സി​നി​ൽ കൊ​ച്ചു ക​താ​റ ഗ്രാ​മം നി​ർ​മി​ച്ച് ഖ​ത്ത​ർ റെ​ഡ് ക്ര​സ​ന്റ് സൊ​സൈ​റ്റി.കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട്, അ​ഭ​യാ​ർ​ഥി​ക​ളാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​വും സു​ഖ​പ്ര​ദ​വു​മാ​യ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് രൂ​പ​ക​ൽ​പ​ന ചെ​യ്ത മാ​തൃ​ക ഗ്രാ​മ​ത്തി​ൽ ജ​ല​വി​ത​ര​ണം, വൈ​ദ്യു​തി, മ​ലി​ന​ജ​ല സം​സ്‌​ക​ര​ണം, സ്‌​കൂ​ൾ, പ​ള്ളി​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ 30 താ​മ​സ യൂ​നി​റ്റു​ക​ളാ​ണു​ള്ള​ത്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ‘ക​താ​റ’ നാ​ടി​നു സ​മ​ർ​പ്പി​ച്ചു.

ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ലു​ള്ള എ​ജു​ക്കേ​ഷ​ൻ എ​ബൗ​വ് ഓ​ൾ (ഇ.​എ.​എ) ഫൗ​ണ്ടേ​ഷ​ന്റെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ക​താ​റ ഗ്രാ​മം വ​ട​ക്ക​ൻ സി​റി​യ​യി​ലെ ആ​ദ്യ ശ്ര​മ​ങ്ങ​ളി​ലൊ​ന്നാ​ണ്. ഗ്രാ​മ​ത്തി​ന്റെ പാ​ർ​പ്പി​ട, വി​ദ്യാ​ഭ്യാ​സ ഘ​ട​ന​ക​ളാ​ണ് ഗ്രാ​മ​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ക​താ​റ ഗ്രാ​മം ബ​ദ​ൽ പാ​ർ​പ്പി​ട​ത്തി​ന് സ​വി​ശേ​ഷ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ക​യും ആ​ഭ്യ​ന്ത​ര​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് (ഐ.​ഡി.​പി) മാ​ന്യ​മാ​യ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്നു.അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ ക്രി​യാ​ത്മ​ക പ​രി​ഹാ​ര​ങ്ങ​ളു​മാ​യി അ​വ​രെ സ​ഹാ​യി​ക്കു​ക​യെ​ന്ന ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റി​ന്റെ ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​ണ് ക​താ​റ ഗ്രാ​മ​മെ​ന്ന് ക്യു.​ആ​ർ.​സി.​എ​സി​ലെ ദു​രി​താ​ശ്വാ​സ-​അ​ന്താ​രാ​ഷ്ട്ര വി​ക​സ​ന​വി​ഭാ​ഗം മേ​ധാ​വി ഡോ. ​മു​ഹ​മ്മ​ദ് സ​ലാ​ഹ് ഇ​ബ്‌​റാ​ഹിം പ​റ​ഞ്ഞു.

ആ​ഭ്യ​ന്ത​ര​മാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് മാ​ന്യ​മാ​യ താ​മ​സ​സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റും പ​ങ്കാ​ളി​ക​ളും എ​ത്ര​ത്തോ​ളം ശ്ര​മി​ക്കു​ന്നു​വെ​ന്ന​തി​ന്റെ ഉ​ദാ​ഹ​ര​മാ​ണ് ഇ​ത്.ക​താ​റ ഗ്രാ​മ​മ​ട​ക്കം വ​ട​ക്ക​ൻ സി​റി​യ​യി​ൽ നി​ർ​മി​ക്കു​ന്ന മ​റ്റു ഗ്രാ​മ​ങ്ങ​ൾ അ​വ​രു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക​യും അ​വ​ർ​ക്ക് സു​ര​ക്ഷി​ത​വും സു​ഖ​പ്ര​ദ​വു​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ഡോ. ​മു​ഹ​മ്മ​ദ് സ​ലാ​ഹ് ഇ​ബ്‌​റാ​ഹിം കൂ​ട്ടി​ച്ചേ​ർ​ത്തു.ഖ​ബാ​സി​നി​ലെ ഹ്യു​മാ​നി​റ്റി ഫ​സ്റ്റ് വി​ല്ലേ​ജ് ഉ​ൾ​പ്പെ​ടെ വ​ട​ക്ക​ൻ സി​റി​യ​യി​ൽ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ പ്ര​തി​നി​ധി സം​ഘം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - kathara village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.