ദോഹ: കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനുമായി സഹകരിച്ചുള്ള രണ്ടാമത് കതാറ രാജ്യാന്തര ഓപൺ ചെസ് ചാമ്പ്യൻഷിപ് ജൂൺ 20 മുതൽ 23 വരെ നടക്കുമെന്ന് ഖത്തർ ചെസ് ഫെഡറേഷൻ അറിയിച്ചു. lichess.org വെബ്സൈറ്റ് വഴി വെർച്വൽ സംവിധാനത്തിലൂടെയാണ് ഈ വർഷത്തെ ചാമ്പ്യൻഷിപ്. ഓരോ മത്സരാർഥിക്കും ഒരു മിനിറ്റു മാത്രമായിരിക്കും സമയം ലഭിക്കുക. ക്ലാസിക് രീതിയിലായിരിക്കും പോയൻറ് കണക്കാക്കുക. വിജയികൾക്ക് ഒരു പോയൻറും സമനില നേടുന്നവർക്ക് അര പോയൻറും ലഭിക്കും.
ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് എല്ലാ ദേശീയ ചെസ് ഫെഡറേഷനുകളെയും ചെസ് മത്സരരംഗത്തെ പ്രമുഖരെയും ഖത്തർ ചെസ് ഫെഡറേഷൻ ക്ഷണിച്ചിട്ടുണ്ട്. നോർവീജിയൻ താരവും നിലവിലെ ലോക ചെസ് ചാമ്പ്യനുമായ മാഗ്നസ് കാൾസൻ ചാമ്പ്യൻഷിപ്പിലെ തെൻറ പങ്കാളിത്തം ഉറപ്പുനൽകിയിട്ടുണ്ട്. ജൂൺ 20ന് രണ്ട് യോഗ്യത റൗണ്ടുകൾ നടക്കും. 90 മിനിറ്റുള്ള ഓരോ റൗണ്ടിൽ നിന്നും ഏറ്റവും മികച്ച ഏഴുപേർ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടും. ആതിഥേയ രാജ്യത്തിന് രണ്ട് യോഗ്യത കാർഡുകളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.katara.net/whatson/events/katarainternationalchesstournament2021 വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.