കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങളെക്കുറിച്ച് ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. പുതിയ നിയമപ്രകാരം, ഓരോ സേവന വർഷത്തിനും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ നഷ്ടപരിഹാരത്തിന് വീട്ടുജോലിക്കാർ അർഹരാണെന്ന് അധികൃതർ വ്യക്തമാക്കി.
ജോലി സമയം കഴിഞ്ഞതിനുശേഷം തൊഴിലാളികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും അതോറിറ്റി അറിയിച്ചു. എല്ലാ വീട്ടുജോലിക്കാരും സ്റ്റാൻഡേർഡ് കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യേണ്ടതെന്ന് അറിയിച്ചു. ഗ്യാരണ്ടി കാലയളവിൽ അനുമതിയില്ലാതെ തൊഴിലാളികളെ കൈമാറ്റം ചെയ്യരുതെന്ന് തൊഴിലുടമകളോട് നിർദേശം നൽകി. പരാതികൾ 24937600 എന്ന നമ്പറിൽ അറിയിക്കാമെന്നും അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.