ദോഹ:നെടുമ്പാശേരിയിലേക്കുള്ള ജെറ്റ് എയര്‍വെയ്സ് വിമാനം സാങ്കേതികത്തകരാരിനത്തെുടര്‍ന്ന് റദ്ദാക്കി. ഇതിനെ തുടര്‍ന്ന് ബോര്‍ഡിംഗ് പാസ് എടുത്ത് വിമാനത്താവളത്തിലെ വെയിറ്റിംഗ് ലോഞ്ചിലത്തെിയ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി. ഞായറാഴ്ച രാത്രി 10.45ന് പുറപ്പെടേണ്ട വിമാനമാണ് പുലര്‍ച്ചെ രണ്ടരയോടെ റഡാര്‍ സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയത്. 130 യാത്രക്കാരായിരുന്നു ഈ വിമാനത്തില്‍ പോകേണ്ടിയിരുന്നത്. തുടര്‍ന്ന് ഇതില്‍ നിന്നും 17 പേരെ തിരുവനന്തപുരത്തേക്ക് പോയ ജെറ്റ് എയര്‍വെയ്സില്‍ കയറ്റിവിട്ടു. തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് 1.55 നുള്ള കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ 38 പേരെയും ഉള്‍പ്പെടുത്തി. ബാക്കിയുള്ള 80 ഓളം പേരെ ഇന്നലെ രാത്രി 10.45ന് നെടുമ്പാശേരി വിമാനം വഴിയും അയച്ചു.
റഡാര്‍ സംവിധാനത്തിലെ തകരാര്‍ മൂലം വിമാനത്തിലെ ബന്ധപ്പെട്ട ഉപകരണങ്ങള്‍ മാറ്റിയശേഷം പ്രസ്തുത വിമാനം യാത്രക്കാരെ കയറ്റാതെ ഇന്നലെ ഉച്ചയോടെ മുംബൈയിലേക്ക് പോയി. വിമാനം റദ്ദാക്കിതതിനാല്‍ 24 മണിക്കുറിലേറെയായി വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതായി പരാതിയുണ്ട്്. വിമാനം റദ്ദാക്കിയ വിവരം വളരെ വൈകിയാണ് അറിയിച്ചതെന്നും യാത്രക്കാരില്‍ പലരും പറഞ്ഞു.
താമസമോ ഭക്ഷണമോ കുടിവെള്ളമോ കിട്ടിയില്ളെന്നും അവരില്‍ ചിലര്‍ പറഞ്ഞു. വിമാനം പറക്കുന്നതിന് മുമ്പാണ് റഡാര്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതെന്ന് ജെറ്റ് എയര്‍വേയ്സ് കണ്‍ട്രി മാനേജര്‍ അന്‍ഷാദ് ഇബ്രാഹിം ഗള്‍ഫ്മാധ്യമത്തോട് പറഞ്ഞു.
യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കിയിട്ടുളളതായും മറ്റ് പരാതികള്‍ അടിസ്ഥാന രഹിമാണന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണവും വെള്ളവും ലഭിക്കാനുളള കൂപ്പണുകള്‍ യാത്രക്കാര്‍ക്ക് നല്‍കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.