‘ഇ​ത്തി​ബാ​ഉ റ​സൂ​ൽ’ സം​ഗ​മ​ത്തി​ൽ ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ, അ​ൻ​വ​ർ അ​ലി ഹു​ദ​വി

എ​ന്നി​വ​ർ സം​സാ​രി​ക്കു​ന്നു

‘പ്ര​വാ​ച​ക​ൻ സ​മ​ർ​പ്പി​ച്ച​ത് സ​മ്പൂ​ർ​ണ ജീ​വി​ത മാ​തൃ​ക’

ദോ​ഹ: ആ​ത്മീ​യ-​ധാ​ർ​മി​ക രം​ഗ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക​ളെ​യും വെ​ല്ലു​വി​ളി​ക​ളെ​യും ത​ന്ത്ര​പ​ര​മാ​യി സ​മീ​പി​ക്കു​ന്ന​തി​ലും അ​തി​ജീ​വി​ക്കു​ന്ന​തി​ലും മു​ഹ​മ്മ​ദ് ന​ബി​യു​ടെ ജീ​വി​തം മാ​തൃ​ക​യാ​ണെ​ന്ന് അ​ന്താ​രാ​ഷ്ട്ര മു​സ്‌​ലിം പ​ണ്ഡി​ത​സ​ഭ അം​ഗം ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) മ​ദീ​ന ഖ​ലീ​ഫ സോ​ൺ സം​ഘ​ടി​പ്പി​ച്ച ‘ഇ​ത്തി​ബാ​ഉ റ​സൂ​ൽ’ സം​ഗ​മ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‘ഇ​ത്തി​ബാ​ഉ റ​സൂ​ൽ’ എ​ന്ന വി​ഷ​യ​ത്തി​ൽ സി.​ഐ.​സി കേ​ന്ദ്ര സ​മി​തി​യം​ഗം ഷാ​ജ​ഹാ​ൻ മു​ണ്ടേ​രി സം​സാ​രി​ച്ചു.

പ്ര​വാ​ച​ക മൂ​ല്യ​ങ്ങ​ളും അ​ധ്യാ​പ​ന​ങ്ങ​ളും ജീ​വി​ത​ത്തി​ൽ പ്ര​യോ​ഗ​വ​ത്ക​രി​ച്ചു​കൊ​ണ്ടും വൈ​ജ്ഞാ​നി​ക​മാ​യി ക​രു​ത്താ​ർ​ജി​ച്ചു​കൊ​ണ്ടു​മാ​ണ് പ്ര​വാ​ച​ക​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ളെ വി​ശ്വാ​സി​ക​ൾ നേ​രി​ടേ​ണ്ട​തെ​ന്ന് ‘പ്ര​വാ​ച​ക വി​മ​ർ​ശ​നം - ഉ​മ്മ​ത്തി​ന്റെ ബാ​ധ്യ​ത’ എ​ന്ന വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച അ​ൻ​വ​ർ അ​ലി ഹു​ദ​വി​യും ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​സി​ഡ​ന്റ് കെ.​ടി. ഫൈ​സ​ൽ മൗ​ല​വി​യും പ​റ​ഞ്ഞു.

സി.​ഐ.​സി മ​ദീ​ന ഖ​ലീ​ഫ സോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​സ്സ​മ​ദ് സ്വാ​ഗ​ത​വും മു​ജീ​ബ് റ​ഹ്‌​മാ​ൻ പി.​പി ആ​മു​ഖ​വും പ​റ​ഞ്ഞു. അ​ബ്ദു​സ്സ​മ​ദ് വേ​ളം, ജൗ​ഹ​ർ അ​ഹ്‌​മ​ദ്, ഉ​സ്മാ​ൻ, ത​സ്മീ​ർ ഖാ​ൻ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. അ​ഷ്റ​ഫ് പി.​കെ, അ​ൽ​ത്താ​ഫ് റ​ഹ്‌​മാ​ൻ ഖി​റാ​അ​ത്ത് ന​ട​ത്തി. തൗ​ഫീ​ഖ് റ​ഹ്‌​മാ​ൻ പ്രാ​ർ​ഥ​ന​യും മു​ഹ​മ്മ​ദ് ജ​മാ​ൽ സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Ittibau Rasool meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.