ദോഹ: ഗസ്സയിൽ മരണം വിതച്ചുകൊണ്ട് ഇസ്രായേൽ ആക്രമണം ശക്തമാകുന്നതിനിടെ സമാധാന ശ്രമങ്ങളുടെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ ഫോണിൽ വിളിച്ച് ഇറ്റലി, ഫ്രഞ്ച് രാഷ്ട്രനേതാക്കൾ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അമീറുമായി നടത്തിയ ആശയവിനിമയത്തിൽ ഫലസ്തീനിലെ യുദ്ധസാഹചര്യങ്ങൾ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും ബന്ദികളെ മോചിപ്പിക്കുന്നതിനുവേണ്ടി മധ്യസ്ഥ നടപടികളെ പിന്തുണക്കേണ്ടതിന്റെ ആവശ്യകതയും രാഷ്ട്രനേതാക്കൾ പങ്കുവെച്ചതായി ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ ഓഫിസിനെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വിവിധ ജി.സി.സി രാഷ്ട്രത്തലവന്മാരുമായും ഇറ്റാലിയൻ പ്രധാനമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.