ഇസ്രായേൽ ആക്രമണം: അമീർ-ഉർദുഗാൻ ഫോൺ സംഭാഷണം

ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാനുമായി ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ഇരു രാഷ്​ട്രത്തലവന്മാരും ചർച്ച ചെയ്തു. മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഏറ്റവും പുതിയ സംഭവ വികാസങ്ങളും പ്രത്യേകിച്ച് ഫലസ്​തീനിൽ നിരായുധരായ സിവിലിയൻമാർക്ക് നേരെയുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങൾ സംബന്ധിച്ചും ചർച്ച ചെയ്തു.

നിരായുധരായ ഫലസ്​തീൻ സിവിലിയൻമാർക്ക് നേരെയുള്ള ഇസ്രായേൽ അധിനിവേശസേനയുടെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്​ട്ര സമൂഹം മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്ത ഇരു നേതാക്കളും, അന്താരാഷ്​ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് ഫലസ്​തീനിൽ തുടരുന്നതെന്നും വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.