‘ഗ​സ്സ​യി​ൽ മാ​നു​ഷി​ക ഇ​ട​നാ​ഴി ഒ​രു​ക്ക​ണം’

ദോ​ഹ: ഗ​സ്സ​യി​ൽ മ​ര​ണം വി​ത​ച്ചു​കൊ​ണ്ട് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ മേ​ഖ​ല​യി​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജീ​വ​ൻ​ര​ക്ഷാ ദൗ​ത്യ​ത്തി​നു​മാ​യി സു​ര​ക്ഷി​ത മാ​നു​ഷി​ക ഇ​ട​നാ​ഴി ഒ​രു​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ആ​വ​ശ്യ​പ്പെ​ട്ടു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബ​ർ​ലി​നി​ലെ​ത്തി​യ അ​മീ​ർ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്കി​ട​യി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

ര​ക്ത​രൂ​ഷി​ത സം​ഘ​ർ​ഷം തു​ട​രു​ന്ന പ​ശ്ചി​മേ​ഷ്യ​യി​ൽ സി​വി​ലി​യ​ൻ​മാ​​ർ​ക്ക് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്നും അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ പ്രാ​ദേ​ശി​ക​മാ​യി വ്യാ​പി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​മീ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സി​വി​ലി​യ​ൻ​മാ​രെ ല​ക്ഷ്യ​മി​ട്ടു​ള്ള അ​ക്ര​മ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ലാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം ഉൗ​ന്നി​പ്പ​റ​ഞ്ഞു.

Tags:    
News Summary - israel attack on gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.