അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിന് ഐക്യദാർഢ്യവുമായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡി സിൽവ. കഴിഞ്ഞദിവസം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ബ്രസീൽ പ്രസിഡന്റ് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. ഏതെങ്കിലും രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നത് മേഖലയിലെ പ്രതിസന്ധികൾ കൂടുതൽ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനിലെ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ അദ്ദേഹം ആവർത്തിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള ഏക മാർഗം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും പൊതുവായ താൽപര്യമുള്ള പ്രാദേശിക -അന്തർദേശീയ വിഷയങ്ങളും ചർച്ചയായി. ബ്രസീൽ പ്രസിഡന്റിന്റെ ഐക്യദാർഢ്യത്തിനും അമീർ നന്ദി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.