ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

ഖ​ത്ത​റി​ൽ വ്യോ​മ​പാ​ത ഭാ​ഗി​ക​മാ​യി തുറന്നു

ദോ​ഹ: അ​ത്യാ​വ​ശ്യ വ്യോ​മ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ൽ വ്യോ​മ​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. പ​രി​മി​ത​മാ​യ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്കും എ​യ​ർ കാ​ർ​ഗോ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ള്ള​തെ​ന്ന് ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ്യ​ക്ത​മാ​ക്കി.

ദോ​ഹ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഷെ​ഡ്യൂ​ൾ ചെ​യ്ത വി​മാ​ന സ​ർ​വി​സു​ക​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടി​ല്ല. വ്യോ​മാ​തി​ർ​ത്തി ഭാ​ഗി​ക​മാ​യി തു​റ​ന്ന​തോ​ടെ, ശ​നി​യാ​ഴ്ച രാ​വി​ലെ ദോ​ഹ​യി​ൽ​നി​ന്ന് എ 380 ​ജെ​റ്റ് ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

മു​തി​ർ​ന്ന​വ​ർ, മെ​ഡി​ക്ക​ൽ സ​മ്പ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ളു​ള്ള​വ​ർ, അ​ടി​യ​ന്ത​ര യാ​ത്രാ ആ​വ​ശ്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യും സു​ര​ക്ഷാ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​യി​രി​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക. ഖ​ത്ത​ർ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വ്യോ​മാ​തി​ർ​ത്തി വീ​ണ്ടും സു​ര​ക്ഷി​ത​മാ​യി തു​റ​ന്നാ​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കും.

യാ​ത്ര​ക്കാ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് പോ​ക​രു​തെ​ന്നും വി​മാ​ന സ​ർ​വി​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട എ​യ​ർ​ലൈ​നു​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഫെ​ബ്രു​വ​രി 28 ന് ​മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് വ്യോ​മാ​തി​ർ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ടി​രു​ന്ന​ത്. 

Tags:    
News Summary - Airstrip partially opened in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.