പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ആര്. ചന്ദ്രമോഹന് സംസാരിക്കുന്നു
ദോഹ: ജാതി -മത വേര്‍തിരിവുകള്‍ക്കതീതമായി കേരളത്തിന്റെ തനതായ സൗഹാര്‍ദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും സ്നേഹത്തിന്റെയും മഹിതമായ പാരമ്പര്യത്തെ തച്ചുതകര്‍ത്ത് വെറുപ്പും വിദ്വേഷവും നട്ടുവളര്‍ത്താനുള്ള ഏതുശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയാന്‍ കേരളീയ സമൂഹം തയാറാകണമെന്ന് പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ആവശ്യപ്പെട്ടു. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലയുടെയും സാഹിത്യത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്തേണ്ടത് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ചയും അപരത്വവും സൃഷ്ടിക്കാനല്ല. എന്നാല്‍, കേരളത്തിന്റെ ശ്രേഷ്ഠപാരമ്പര്യത്തെ ഇല്ലായ്മ ചെയ്യാനും തങ്ങളുടെ സ്ഥാപിത താൽപര്യങ്ങള്ക്ക് അനുയോജ്യമായ പശ്ചാത്തലം സൃഷ്ടിക്കാനുമാണ് കേരള സ്റ്റോറിയിലൂടെ നിര്‍മാതാക്കള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെല്‍ഫെയല്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റാസിഖ് നാരങ്ങോളി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ പുതിയ മണ്ഡലം ഭാരവാഹികളെ ആദരിച്ചു. വിമന്‍സ് ജസ്റ്റിസ് കോഴിക്കോട് ജില്ല പ്രസിഡന്റ് നദീറാ അഹ്മദ്, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, അംജദ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് ആരിഫ് വടകര സമാപനം നടത്തി. ജനറല്‍ സെക്രട്ടറി ബാസിം കൊടപ്പന ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.