ഖത്തറിനു നേരെ ആക്രമണം തുടർന്ന് ഇറാൻ

ദോഹ: ശനിയാഴ്ചയും ഖത്തറിനെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. അയൽ രാജ്യങ്ങളെ ആക്രമിച്ചതിന് പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമാപണം നടത്തിയതിനുപിന്നാലെയാണ് ഖത്തറിനു നേരെ ഇറാന്റെ ആക്രമണമുണ്ടായത്. മിസൈൽ ആക്രമണത്തെ നിർവീര്യമാക്കിയതായി ഖത്തർ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. എന്നാൽ, ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

അതേസമയം, ദോഹയിലേക്കുള്ള വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നു. തുടർന്ന് ശനിയാഴ്ച രാവിലെ ദോഹയിൽനിന്ന് എ 380 ജെറ്റ് ലണ്ടനിലേക്ക് പുറപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. മുതിർന്നവർ, മെഡിക്കൽ സമ്പന്ധമായ ആവശ്യങ്ങളുള്ളവർ, അടിയന്തര യാത്ര ആവശ്യമുള്ളവർ എന്നിവർക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യോമയാന അധികൃതർ അറിയിച്ചു. ഫെബ്രുവരി 28ന് മേഖലയിലെ സംഘർഷങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരുന്നത്.

Tags:    
News Summary - Iran following attack on Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.