വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ഇഫ്താർ മജ് ലിസ് സ്നേഹവിരുന്നിൽ സഫാരി ഗ്രൂപ് വൈസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: സംയുക്ത ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ ജമാഅത്ത് പരിധിയിലെ ഏഴു മഹല്ല് നിവാസികളെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ചു സംഘടിപ്പിച്ച ഇഫ്താർ മജ് ലിസ് സ്നേഹവിരുന്ന് @26 സംഘടിപ്പിച്ചു. കുടുംബങ്ങളും മഹല്ല് നിവാസികളും അടക്കം 800 ഓളം പേർ പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി. സംഘാടക സമിതി ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സഫാരി മാൾ എം.ഡി സൈനുൽ ആബിദീൻ ഉദ്ഘാടനം നിർവഹിച്ചു. വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നാസർ നീലിമ റമദാൻ സന്ദേശം കൈമാറി. ഉപദേശക സമിതി ചെയർമാൻ പി.വി. നാസർ, മയ്യന്നൂർ മഹല്ല് ഖാദി ശറഫുദ്ദീൻ ബാഖവി, തണൽ ചെയർമാൻ ഡോ. ഇദ്രീസ്, സാഹിത്യകാരൻ എം.ടി. നിലമ്പൂർ, മുൻ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്ദുനാസർ നാച്ചി എന്നിവർ സംസാരിച്ചു.
അസ്മഖ് സംയുക്ത ജമാഅത്ത് പ്രസിഡന്റ് അഷ്റഫ് മാകൂൽ, ജനറൽ സെക്രട്ടറി ഷബീർ മേമുണ്ട, കടമേരി റഹ്മാനിയ അറബിക് കോളജ് ജനറൽ സെക്രട്ടറി ഇസ്ഹാഖ്, കെ.എം.സി.സി കുറ്റ്യാടി മണ്ഡലം ജനറൽ സെക്രട്ടറി സമദ് കടമേരി, പി.കെ. മുഹമ്മദ് കുന്നുമ്മൽ, അഷ്റഫ് കനവത്ത്, പി.എ. തലായി, മുസ്ലിം ജമാഅത്ത് രക്ഷധികാരിയായ കെ.എം. നാസർ ഹാജി, കുഞ്ഞബ്ദുല്ല ഹാജി വണ്ണാന്റെ വിട, സത്താർ തുണ്ടിയിൽ, കക്കുളങ്ങര ഇബ്രാഹിം, കെ.പി. ഇബ്രാഹിം, കനിവ് പദ്ധതി കൺവീനർ എം.പി ഇല്ല്യാസ്, അലിഫ് വിദ്യാഭ്യാസ വിങ് ചെയർമാൻ ഡോ. നൗഷാദ് തയ്യിൽ, വി.എം.ജെ ഖത്തർ ചാപ്റ്റർ ട്രഷറര്‍ ഷംസീർ വെങ്കപ്പെറ്റ എന്നിവർ സന്നിഹിതരായിരുന്നു.
ലോക കേരള സഭാ അംഗം അബ്ദു റഔഫ് കൊണ്ടോട്ടി, കുറ്റ്യാടി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ എന്നിവരും പങ്കെടുത്തു. എം.കെ. മുഹമ്മദ് അലി ഖിറാഅത്തും സൽമാൻ മുണ്ടിയാട്ട് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ ഫൈസൽ അരോമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.