ഐ.​എ​സ്.​എം സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​റി​ലെ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എം.​എ. അ​സീ​സ് നി​ർ​വ​ഹി​ക്കു​ന്നു

ഐ.​എ​സ്.​എം സ​മ്മേ​ള​നം: പ്ര​ചാ​ര​ണ കാ​മ്പ​യി​ന് തു​ട​ക്കം

ദോ​ഹ: ‘നേ​രാ​ണ് നി​ല​പാ​ട്’ പ്ര​മേ​യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഐ.​എ​സ്.​എം ന​ട​ത്തു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഖ​ത്ത​ർ​ത​ല പ്ര​ചാ​ര​ണോ​ദ്ഘാ​ട​ന​വും ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും ല​ക്ത ഹാ​ളി​ൽ ന​ട​ന്നു. പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ കെ.​എം.​എ. അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

‘നേ​രാ​ണ് നി​ല​പാ​ട്’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഐ.​എ​സ്.​എം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ സു​ബൈ​ർ പീ​ടി​യേ​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഏ​ത് പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലും ത​ള​രാ​തെ പ​ത​റാ​തെ മു​ന്നോ​ട്ടു​പോ​കാ​ൻ വി​ധം ആ​ദ​ർ​ശം ബ​ല​പ്പെ​ടാ​ൻ സ​ദാ ജാ​ഗ​രൂ​ക​രാ​വ​ണം എ​ന്ന് നേ​താ​ക്ക​ൾ പ്ര​വ​ർ​ത്ത​ക​രെ ഉ​ദ്ബോ​ധി​പ്പി​ച്ചു. ‘ഫ​ല​സ്‌​തീ​ൻ​ജ​ന​ത ന​മു​ക്ക് മാ​തൃ​ക​യാ​ണ്.

പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ ഒ​റ്റ​ക്കെ​ട്ടാ​യി ഫ​ല​സ്‌​തീ​ൻ ജ​ന​ത​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും അ​വ​രു​ടെ എ​ളു​പ്പ​ത്തി​നും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ക്യൂ.​ഐ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ സ​ല​ഫി സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്റ്‌ അ​ക്ബ​ർ കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​തു​വ​ർ​ഷ ക​ല​ണ്ട​റി​ന്റെ പ്ര​കാ​ശ​നം അ​ബൂ​ബ​ക്ക​ർ കൊ​ണ്ടോ​ത്ത്‌, മു​സ്ത​ഫ മോ​യി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

എം.​എം അ​ക്ബ​ർ ര​ചി​ച്ച ‘ജെ​ൻ​ഡ​ർ ന്യൂ​ട്രാ​ലി​റ്റി’ എ​ന്ന ഇം​ഗ്ലീ​ഷ് പു​സ്ത​ക പ്ര​കാ​ശ​നം ഇ​സ്ലാ​ഹി സെ​ന്റ​ർ ട്ര​ഷ​റ​ർ ഹു​സൈ​ൻ മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ച്ചു. ഇ​ല്യാ​സ് മാ​ഷ് ഏ​റ്റു​വാ​ങ്ങി. പു​തി​യ ഓ​ൺ​ലൈ​ൻ ഓ​ഫ്‌​ലൈ​ൻ മെം​ബ​ർ​ഷി​പ് സം​വി​ധാ​നം അ​നീ​സ് നാ​ദാ​പു​രം വി​ശ​ദീ​ക​രി​ച്ചു. ഹ​നീ​ൻ റ​ഊ​ഫ് ഖി​റാ​അ​ത്തും ന​ജീ​ബ് അ​ബൂ​ബ​ക്ക​ർ സ​മാ​പ​ന ഭാ​ഷ​ണ​വും ന​ട​ത്തി.

Tags:    
News Summary - ISM Conference-Publicity Campaign Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.