ദോഹ: ‘സമകാലിക മുസ്ലിംകള്: പ്രശ്നങ്ങളും, പരിഹാരങ്ങളും’ വിഷയത്തിൽ ശൈഖ് അബ്ദുല്ല ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻറർ സംഘടിപ്പിക്കുന്ന ബഹുജന സംഗമം നാളെ വൈകുന്നേരം നാല് മണിമുതല്‍ 10വരെ വരെ ദഫ്നയിലെ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ട് സെഷനുകളിലായി നടക്കുന്ന പരിപാടിയില്‍ വിസ്ഡം ഇസ്ലാമിക് മിഷന് ജനറല്‍സെക്രട്ടറി ടികെ അഷ്റഫ്, ഫാറൂഖ് ട്രെയിനിങ് കോളജ് അസിസ്റ്റൻറ് പ്രഫസര്‍ ഡോ. ജൗഹര്‍ മുനവ്വര്‍ എന്നിവർ ക്ലാസുകളെടുക്കും. ദോഹയില്‍ നിന്നുള്ള പണ്ഡിതരും നേതാക്കളും പെങ്കടുക്കും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും. ഖത്തറിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഒരുക്കും. ഫോൺ: 30743374, 33743355.
ബഹുജന സംഗമത്തിെൻറ ഭാഗമായി കുട്ടികള്‍ക്ക് മാത്രമായുള്ള ‘കളിച്ചങ്ങാടം’ ബാലസമ്മേളനം വൈകുന്നേരം മൂന്ന് മണിമുതല്‍ ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ നടക്കും. പ്രവാസി കുടുംബ പ്രശ്നങ്ങൾ വിശദമായി ചര്‍ച്ചചെയ്യുന്ന കുടുംബസംഗമം, ഏപ്രില്‍ 28ന് ശനിയാഴ്ച വൈകുന്നേരം 6 മുതല്‍ 10 വരെ ദോഹ ഫനാര്‍ ഓഡിറ്റോറിയത്തിലും നടക്കുമെന്ന് സംഘാടകർ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഉമര്‍ഫൈസി, മുജീബ്റഹ്മാന്‍ മിശ്കാത്തി, നിയാസ് കാവുങ്ങല്‍, മുഹമ്മദ് റിഫാഷ്, ഷാനിബ് ശംസുദ്ധീന്‍, ഷഹീന് തിരൂര്‍, അബ്ദുല്‍വഹാബ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.