റീസൈക്ലിങ് ആൻഡ് സസ്റ്റൈനബിലിറ്റി കോൺഫറൻസ് സമാപിച്ചു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാമത് റീസൈക്ലിങ് ആൻഡ് സസ്റ്റൈനബിലിറ്റി കോൺഫറൻസും എക്സിബിഷനും വിജയകരമായി സമാപിച്ചു. വേസ്റ്റ് മാനേജ്‌മെന്റ്, സർക്കുലർ ഇക്കോണമി എന്നീ മേഖലകളിലെ വിദഗ്ധരും വിവിധ സർക്കാർ സ്ഥാപനങ്ങളും പ്രാദേശിക -അന്തർദേശീയ കമ്പനികളും പങ്കെടുത്ത രണ്ടുദിവസത്തെ പ്രദർശനത്തിൽ 1,020 സന്ദർശകരാണ് പങ്കെടുത്തത്.
പരിപാടിയുടെ ഭാഗമായി, പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 2026-ലെ മികച്ച ഹോം ഗാർഡൻ, മികച്ച സ്കൂൾ ഗാർഡൻ മത്സരങ്ങളിലെ വിജയികളെ മന്ത്രാലയം അനുമോദിച്ചു. സ്കൂൾ വിഭാഗത്തിൽ ലുബാബ ബിൻത് അൽ ഹാരിസ് പ്രൈമറി സ്കൂൾ ഫോർ ഗേൾസ്, ഹംസ ബിൻ അബ്ദുൽ മുത്തലിബ് പ്രെപ്പറേറ്റി സ്കൂൾ ഫോർ ബോയ്സ്, റുഖയ്യ പ്രെപ്പറേറ്റി സ്കൂൾ ഫോർ ഗേൾസ് എന്നിവർ അവാർഡ് സ്വന്തമാക്കി.
രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണവും വിഭവസൗകര്യങ്ങളുടെ സുസ്ഥിരതയും ഉറപ്പാക്കുന്നതിനും, പൊതു -സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും സർക്കുലർ ഇക്കോണമി ശക്തിപ്പെടുത്തുന്നതിനും അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാനും ആഹ്വാനം ചെയ്താണ് റീസൈക്ലിങ് ആൻഡ് സസ്റ്റൈനബിലിറ്റി കോൺഫറൻസ് സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.