ഗ്രാൻഡ് മാൾ വാർഷികാഘോഷം

ദോഹ: ഗ്രാൻഡ് മാളിന്റെ 13ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 8 മുതൽ 21 വരെ ഖത്തറിലെ എല്ലാ ഗ്രാൻഡ് ഔട്ട്‌ലെറ്റുകളിലും പ്രത്യേക ഓഫറുകൾ ഒരുക്കുന്നു.

പഴം, പച്ചക്കറി, പലചരക്ക്, ഭക്ഷ്യ –ഭക്ഷ്യേതര ഉൽപന്നങ്ങൾ, വീട്ടുപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകൾ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾ മുതൽ വീടിനും കുടുംബത്തിനും ആവശ്യമായ ഉൽപന്നങ്ങൾ വരെ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

ഖത്തറിലെ ഉപഭോക്താക്കളുടെ പിന്തുണയും വിശ്വാസവും കരുത്താക്കി 13 വർഷങ്ങൾ പൂർത്തിയാക്കുന്ന ഗ്രാൻഡിന്റെ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.

ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് ഗ്രാൻഡ് മാളിന്റെ കരുത്ത്. ആ വിശ്വാസത്തിന് നന്ദി അറിയിക്കുന്നതിനൊപ്പം, ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കിയാണ് വാർഷിക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഗ്രാൻഡ് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Tags:    
News Summary - Grand Mall Anniversary Celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.