സതേണ്‍ കണക്ട് പോസ്റ്റര്‍ പ്രകാശനം
ദോഹ: പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന സതേണ്‍ കണക്ട്, സൗത്ത് കേരള കാര്‍ണിവലിന്റെ പോസ്റ്റര്‍ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ നിര്‍വഹിച്ചു. തെക്കന്‍ ജില്ലകളിലെ പ്രവാസികള്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടി ഒക്ടോബര്‍ 23ന് നടക്കും.
കലാ സാംസ്കാരിക പരിപാടികള്‍, പ്രവാസികള്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ ലഭ്യമാകുന്ന കൗണ്ടറുകള്‍, ആരോഗ്യ പരിശോധന, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി വിനോദ പരിപാടികള്‍, ഭക്ഷ്യ കരകൗശല സ്റ്റാളുകള്‍ തുടങ്ങിയ പരിപാടിയുടെ ഭാഗമായി ഒരുക്കും.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഹമ്മദ് ഷാഫി, അനീസ് റഹ്മാന്‍, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സംഘാടക സമിതിയംഗങ്ങളായ എം.ടി. അസീം, സഞ്ചയ് ചെറിയാന്‍, എം.എച്ച്. മന്‍സൂര്‍, മുബാറക്, നജീം കൊല്ലം, നാസറുദ്ദീന്‍, നിസ്താര്‍ കളമശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.