ഐ.​എ​സ്.​സി ത്രോ ​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ജേ​താ​ക്ക​ൾ​ക്ക് അം​ബാ​സ​ഡ​ർ വി​പു​ൽ ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ഐ.​എ​സ്.​സി ത്രോ ​ബാ​ൾ: തു​ളു​ക്കൂ​ട്ടം ജേ​താ​ക്ക​ൾ

ദോ​ഹ: ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ ത്രോ ​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് സ​മാ​പ​ന​മാ​യി. 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ തു​ളു​ക്കൂ​ട്ടം ചാ​മ്പ്യ​ന്മാ​രാ​യി. ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക സം​ഘ ഖ​ത്ത​റും തു​ളു​ക്കൂ​ട്ട​വും ത​മ്മി​ലു​ള്ള ഫൈ​ന​ൽ മ​ത്സ​രം കാ​ണി​ക​​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ കാ​ഴ്ച സ​മ്മാ​നി​ച്ചു.

മം​ഗ​ലാ​പു​രം ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ മൂ​ന്നാം​സ്ഥാ​നം നേ​ടി. മി​ക​ച്ച സ്മാ​ഷ​റാ​യി ഇ​ന്ദി​ര ര​വി കു​ന്ദ​റും മി​ക​ച്ച ക്യാ​ച്ച​റാ​യി വി​ലീ​ത അ​ൽ​വാ​രെ​സും മി​ക​ച്ച ഓ​ൾ​റൗ​ണ്ട​റാ​യി മ്യൂ​റി​യ​ൽ മെ​റി​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ റ​ഫ​റി ജോ​ജി​മോ​ൻ ദേ​വ​സ്യ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

ഐ.​എ​സ്.​സി പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​ൽ റ​ഹി​മാ​ൻ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ൺ ദേ​ശ, നി​ഹാ​ദ് അ​ലി, പ്ര​ദീ​പ് പി​ള്ള, ത്രോ ​ബാ​ൾ വി​ഭാ​ഗം മേ​ധാ​വി സു​ജാ​ത ഫെ​ർ​ണാ​ണ്ട​സ്, മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പു​രു​ഷോ​ത്ത​മ​ൻ അ​പ്പാ​വു, തൃ​പ്തി കാ​ലെ, ദീ​പേ​ഷ് ഗോ​വി​ന്ദ​ൻ​കു​ട്ടി, ദീ​പ​ക് ചു​ക്കാ​ല ശാ​ലി​നി തി​വാ​രി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - ISC Throw Ball-Thulukoottam Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.