ഇന്ത്യൻ സ്പോർട്സ് സെൻറർ സംഘടിപ്പിച്ച അഖിലേന്ത്യ ബാഡ്മിൻറൺ ടൂർണമെൻറ് വിജയികൾ ഇന്ത്യൻ അംബാസഡർ ദീപക് മിത്തലിനും വിശിഷ്ടാതിഥികൾക്കും സംഘാടകർക്കുമൊപ്പം
ദോഹ: ഖത്തർ ഇന്ത്യൻ സ്പോർട്സ് െസൻറർ സംഘടിപ്പിച്ച ഇന്ത്യൻ ഇൻറർ ഓർഗനൈസേഷനൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ആവേശോജ്ജ്വല സമാപനം. ഡബ്ൾസിൽ 33 ടീമുകളും സിംഗ്ൾസിൽ 25 ടീമുകളും ഉൾപ്പെടെ 80ഓളം കളിക്കാർ പങ്കെടുത്തു. പുരുഷവിഭാഗം സിംഗ്ൾസിൽ ക്യൂ.ഐ.എയുടെ അർജുൻ ഷൈൻ ജേതാവായി. ഫൈനലിൽ റിഹാൻ അർഷാദിനെയാണ് തോൽപിച്ചത്. ഇരുവരും ഫൈനലിൽ മികച്ച പ്രകടനത്തിനം കാഴ്ചവെച്ചു. ഡബ്ൾസിൽ ടി.ജെ.എസ്.വിയുടെ അജ്മൽ അലി- ഫിലിപ് സഖ്യം ചാമ്പ്യന്മാരായി.
ന്യൂവിഷൻ ബാഡ്മിൻറണിലെ മനോജ് സഹിബ്ജാൻ-വിനീത് നന്ദൻ ടീമിനെയാണ് തോൽപിച്ചത്. ഫൈനൽ മത്സരങ്ങൾ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ അത്ല മോഹനൊപ്പം കോർട്ടിലിറങ്ങിയ അംബാസഡർ ഡബ്ൾസ് ചാമ്പ്യൻ ടീമിനെതിരെ കളിച്ചാണ് ഫൈനൽ ഉദ്ഘാടനം ചെയ്തത്. വിജയികൾക്കുള്ള ട്രോഫികൾ അംബാസഡർ സമ്മാനിച്ചു. ഐ.എസ്.സിക്ക് കീഴിൽ ഭാവിയിലും കൂടുതൽ കായികപരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രസിഡൻറ് ഡോ. മോഹൻ തോമസ് പറഞ്ഞു.
കെയർ ആൻഡ് ക്യുവർ എം.ഡി അബ്ദുറഹ്മാൻ, ഐ.എസ്.സി വൈസ് പ്രസിഡൻറ് ഷെജി വലിയത്, ബോബൻ വർക്കി എന്നിവർ സംസാരിച്ചു. നേരത്തെ ഉദ്ഘാടനച്ചടങ്ങ് ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.