സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്യൂരിറ്റി കമ്മിറ്റിയുടെ യോഗം നാഷനൽ കമാൻഡ് സെന്ററിൽ ചേർന്നപ്പോൾ
ദോഹ: സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്യൂരിറ്റി കമ്മിറ്റിയുടെ യോഗം നാഷനൽ കമാൻഡ് സെന്ററിൽ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനിയുടെ അധ്യക്ഷതയിൽ നടന്നു. സൈനിക, സുരക്ഷ കമ്മിറ്റികളുടെ ഉന്നത അധികാരികൾ യോഗത്തിൽ പങ്കെടുത്തു.
ഖത്തർ ആതിഥേയത്വം വഹിക്കുന്ന വിവിധ പരിപാടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. ഫിഫ അണ്ടർ 17 ലോകകപ്പ്, ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സ്, ഫിഫ അറബ് കപ്പ് എന്നിവ ഉൾപ്പെടെ ഖത്തർ ആതിഥേയത്വം വഹിക്കുന്ന വിവിധ ടൂർണമെന്റുകളും കായിക ഇവന്റുകൾക്കുമായുള്ള ഒരുക്കങ്ങളും തയാറെടുപ്പുകളും അവലോകനം ചെയ്തു.കൂടാതെ, അടുത്ത വർഷം ഇറ്റലിയിൽ നടക്കാനിരിക്കുന്ന വിന്റർ ഒളിമ്പിക്സിനും അമേരിക്ക, കാനഡ, മെക്സികോ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിലും സുരക്ഷ ഉറപ്പാക്കുന്നതിൽ ഖത്തറിന്റെ ആഭ്യന്തര സുരക്ഷ സേനയായ ലഖ്വിയ പങ്കാളിത്തം വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.